ടി.പി വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യം കേന്ദ്രത്തിന് വീണ്ടും കത്തയച്ച് മുല്ലപ്പള്ളി
തലശ്ശേരി: ടി.പി ചന്ദ്രശേഖരന്റെ വധം സി.ബി.ഐ.അന്വേഷിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനും കത്തു നല്‍കി. ടി.പി വധ ഗൂഢാലോചന കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് സ്ഥലം എം.പി കൂടിയായ മുല്ലപ്പള്ളി നേരത്തെയും കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. തന്റെ മണ്ഡലത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ന്ന പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളി രാജ്‌നാഥ് സിങ്ങിനും പ്രധാനമന്ത്രിക്കും വിശദമായ കത്തു നല്‍കിയത.്
എല്‍.ഡി.എഫ് കേരളത്തില്‍ അധികാരത്തില്‍ വന്ന് 80 ദിവസത്തിനുള്ളില്‍ 60 കൊലപാതകങ്ങള്‍ നടന്നുവെന്നും 25 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്റെ നിയോജക മണ്ഡലത്തില്‍ മാത്രം നടന്നതായും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചന സി.ബി.ഐ സമഗ്രമായി അന്വേഷിച്ചാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള പല പ്രമുഖ നേതാക്കന്മാരും ജയിലിലാകും. ബി.ജെ.പി.യുടെ സംസ്ഥാന നേതൃത്വവും ടി.പി ചന്ദ്രശേഖരന്‍ വധം സി.ബി.ഐ ക്ക് വിടണമെന്ന് തുടരെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതു വരെ അനൂകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ടു വന്ന് ഉത്തര മലബാറിലെ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം വിലയിരുത്തിയതാണെന്നും ടി.പി വധക്കേസ് അന്വേഷണത്തിന് അടിയന്തിരമായി നടപടി സ്വീകരിക്കാന്‍ കേന്ദ്രം മുന്നോട്ടു വരണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."