ജെ.ജെ ആക്ടിന്റെ മറവില്‍ സ്ഥാപനങ്ങളിലെ അനാവശ്യ ഇടപെടല്‍ അവസാനിപ്പിക്കണം: സമസ്ത
കോഴിക്കോട്: ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ മറപിടിച്ച് സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ വഖ്ഫ്-ധര്‍മ സ്ഥാപനങ്ങളില്‍ അനാവശ്യമായി ഇടപെടുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും സ്ഥാപന ഭാരവാഹികളുടെയും കോഴിക്കോട്ട് ചേര്‍ന്ന സംയുക്ത യോഗം ആവശ്യപ്പെട്ടു.
ബാലനീതി നിയമം സംബന്ധിച്ച് സുപ്രിംകോടതിയിലും ഹൈക്കോടതിയിലും കേസുകള്‍ നിലനില്‍ക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ കയറി ഭീഷണിപ്പെടുത്തുന്നത് നിലവിലുള്ള നിയമ വ്യവസ്ഥിതികള്‍ക്കും ജനാധിപത്യ സംവിധാനത്തിനും എതിരാണ്. മതവിശ്വാസ പ്രമാണമനുസരിച്ച് സാമൂഹിക പ്രതിബദ്ധതയോടെ ഒരു സല്‍ക്കര്‍മ്മം എന്ന നിലക്ക് നടത്തിവരുന്ന വഖ്ഫ്-ധര്‍മ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ് ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ നീക്കമെന്നും യോഗം വിലയിരുത്തി.
സ്ഥാപനങ്ങളുടെ അധികാരവും സുരക്ഷയും ഉറപ്പുവരുത്താന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ല്യാര്‍ അധ്യക്ഷനായി. സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ. ഉമര്‍ ഫൈസി മുക്കം, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, അഡ്വ. കെ.എ ജലീല്‍, അഡ്വ. എം. മുഹമ്മദ്, അഡ്വ. പി.വി സൈനുദ്ദീന്‍, ടി.കെ പരീക്കുട്ടി ഹാജി, നാസര്‍ ഫൈസി കൂടത്തായി, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി, അഡ്വ. അബു സിദ്ദീഖ്, പി.വി മുഹമ്മദ് മൗലവി, യു. ശറഫുദ്ദീന്‍ മാസ്റ്റര്‍, ടി.കെ മുഹമ്മദ്കുട്ടി ഫൈസി, ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, എം.എം കുട്ടി മൗലവി, വി.ഇ മോയി, കെ.കെ മൊയ്തീന്‍കോയ, കെ. അബ്ദുല്‍ഖാദിര്‍, സി.എ മുഹമ്മദ്, അഹ്മദ് തെര്‍ളായി, പി.ടി മുഹമ്മദ് മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും ലീഗല്‍ സെല്‍ ചെയര്‍മാന്‍ പി.എ ജബ്ബാര്‍ ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."