HOME
DETAILS

അകറ്റാം വിഷാദരോഗം

  
backup
December 08 2017 | 03:12 AM

%e0%b4%85%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%be%e0%b4%a6%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82

?എന്റെ മകള്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു. തരക്കേടില്ലാതെ പഠിക്കാറുണ്ടായിരുന്നു. എല്ലാ കാര്യങ്ങള്‍ക്കും ഉഷാറായിരുന്നു. ഇപ്പോള്‍ പഠനമെന്നു പറഞ്ഞാല്‍ പേടിയാണ്. പരീക്ഷയെ ഭയക്കുന്നു. സ്‌കൂളില്‍ പോകാനും വലിയ മടിയാണ്. അടുത്ത കാലത്ത് തുടങ്ങിയതാണീ പ്രവണത. ക്ലാസില്‍ ടീച്ചറെന്തെങ്കിലും പഠിച്ച് വരാന്‍ പറഞ്ഞാല്‍ പിറ്റേന്ന് ക്ലാസില്‍ പോകില്ല. ചോദിച്ചാല്‍ പിന്നൊന്നും പറയില്ല. ഭക്ഷണവും കഴിക്കില്ല. വാതില്‍ അടച്ച് ഒരേ കിടപ്പാണ്. ആരു പറഞ്ഞാലും കേള്‍ക്കില്ല. ഏതു സമയവും ആലോചനയാണ്.


പ്രമീള പഴയന്നൂര്‍

 അടുത്ത കാലത്തായി ഈ കുട്ടിയില്‍ കാണുന്ന പെരുമാറ്റങ്ങളെ വിശകലനം ചെയ്യുമ്പോള്‍ മിക്കവാറും ഒരു വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍പോലെയാണ് കാണിക്കുന്നത്. സാധാരണ മുതിര്‍ന്ന ആളുകളില്‍ കാണുന്ന വിഷാദരോഗത്തെ അപേക്ഷിച്ച് മുതിര്‍ന്ന ആളുകളില്‍ വരുന്നതിനേക്കാള്‍ ചില സവിശേഷതകള്‍ കാണാന്‍ സാധിക്കും. മുതിര്‍ന്നവരിലെ ലക്ഷണങ്ങളായ സദാസമയവും ദു:ഖം, ചിന്തിച്ചിരിക്കുക, കരയുക, ഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുക, ആത്മഹത്യാചിന്ത തുടങ്ങിയവയൊക്കെയാണ്. മിക്കവാറും കുട്ടികളില്‍ പഠനത്തെ സംബന്ധിക്കുന്ന ചില പ്രശ്‌നങ്ങളായിട്ടാണ് കാണാറുള്ളത്. പഠിക്കാന്‍ താല്‍പര്യം കുറയുക, പഠനത്തില്‍ ശ്രദ്ധ കുറയുക. ഓര്‍മ കുറയുക. പഠനത്തെക്കുറിച്ച് പേടി തോന്നുക. സ്‌കൂളില്‍ പോകാന്‍ പേടി. വിഷയത്തോടുള്ള ഭയം. അധ്യാപകരോടുള്ള ഭയം. സ്വഭാവത്തില്‍ വ്യത്യാസവും കാണാറുണ്ട്.
ഈ കുട്ടി എപ്പോഴും ചിന്തയിലാണെന്നു പറയുന്നു. ഈ ചിന്ത ഡിപ്രഷന്റെ സൂചനയായിരിക്കാം. അനുസരണക്കേടുമുണ്ട്. പലപ്പോഴും ചൈല്‍ഡ് ഹുഡ് ഡിപ്രഷനില്‍ വിഷാദ അവസ്ഥ, ദു:ഖം, സങ്കടം എന്നീ വൈകാരിക അവസ്ഥക്കുപകരം പല കുട്ടികളിലും ഭയങ്കര ദേഷ്യം, മറ്റു കുട്ടികളോടും മാതാപിതാക്കളോടും അക്രമപ്രവണത. അധ്യാപകരോട് പരുഷമായി പെരുമാറുക തുടങ്ങിയ സ്വഭാവ വിശേഷണങ്ങളും കാണിക്കാറുണ്ട്.
കുട്ടി ഭക്ഷണം കഴിക്കുന്നില്ലെന്നുപറയുന്നു. ഉറക്കത്തിന്റെ കാര്യത്തെക്കുറിച്ച് പറയുന്നില്ല. പലപ്പോഴും ചൈല്‍ഡ് ഹുഡ് ഡിപ്രഷനില്‍ വിശപ്പ് കുറയും. ഉറക്കവും. ക്ഷീണിച്ചുവരാം. അപൂര്‍വമായി ചില കുട്ടികളില്‍ അമിതമായ വിശപ്പും കാണാം. വെയ്റ്റ് കൂടും. ഉറക്കം കൂടാം. സാധാരണ രീതിയില്‍ വരുന്ന ലക്ഷണങ്ങളുടെ വിപരീതമാണ് ഈ വിഷാദത്തില്‍ കാണാറുള്ളത്. കുട്ടി റൂം അടച്ചിട്ടിരിക്കുന്നു. പുറത്തേക്കിറങ്ങാനോ ആളുകളുമായി ഇടപഴകാനോ താത്പര്യം കാണിക്കുന്നില്ലെന്നുമാണ് മനസിലാകുന്നത്.
തീര്‍ച്ചയായും ചൈല്‍ഡ് ഹുഡ് ഡിപ്രഷനുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാധാരണ വിഷാദമെന്നു പറയുന്നത് തലച്ചോറിനെ ബാധിക്കുന്ന ഒരുരോഗമാണ്. തലച്ചോറിന്റെ ആശയവിനിമയത്തിനുവേണ്ട സിറടോണ്‍ എന്ന രാസപദാര്‍ഥത്തിന്റെ അളവ് കുറയുമ്പോഴാണ് വിഷാദ രോഗാവസ്ഥ ഉണ്ടാകുന്നത്.
ആദ്യം കുട്ടിയെ ഒരു മനോരോഗവിദഗ്ധനെ കാണിച്ച് ഡിപ്രഷനാണോ എന്ന് ഉറപ്പു വരുത്തണം. ആണെങ്കില്‍ അതിനുവേണ്ട ആന്‍ഡി ഡിപ്രഷന്‍ മരുന്നുകള്‍ നല്‍കേണ്ടതുണ്ട്. ഈ മരുന്നുകള്‍ കൊണ്ട് ശരിയാകാവുന്നതേയുള്ളൂ. ചിലപ്പോള്‍ അതിനനുസൃതമായ രക്തപരിശോധനകളും വേണ്ടി വന്നേക്കാം. പാര്‍ശ്വഫലങ്ങളില്ലാത്ത ആന്‍ഡി ഡിപ്രഷന്‍ മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. അത് ഉറക്ക ഗുളികകളോ അഡിക്ഷന്‍ ഉണ്ടാക്കുന്ന മരുന്നുകളോ അല്ല. തുടര്‍ച്ചയായി കഴിച്ചാല്‍ ശരീരത്തിന് യാതൊരു കേടുപാടുകളും സംഭവിക്കുകയുമില്ല.സ്വഭാവ

 

?എന്റെ മോന്‍ അഞ്ചാം ക്ലാസിലാണ്. രാത്രി എത്ര നേരത്തെക്കിടന്നാലും രാവിലെ ഉണരാന്‍ വൈകുന്നു. എത്ര വിളിച്ചുണര്‍ത്തിയാലും എഴുന്നേല്‍ക്കില്ല. അതിന്റെ പേരില്‍ ചീത്ത പറഞ്ഞാല്‍ വലിയ പകയാണ്. വീട്ടിലെ സാധനങ്ങള്‍ കേടുവരുത്തുക. അനിയത്തിയെ ദേഹോപദ്രവമേല്‍പ്പിക്കുക ഇതൊക്കെയാണ് പിന്നെ കാണിക്കുന്ന പരാക്രമം. മിക്ക ദിവസവും സ്‌കൂള്‍ ബസ് വരുമ്പോഴും അവന്‍ എണീറ്റിട്ടുണ്ടാകില്ല. ഓട്ടോ വിളിച്ച് അവനെ മാത്രം കൊണ്ടാക്കണം. ഇതു പ്രായോഗികമല്ലല്ലോ. ഇതുമൂലം അറ്റന്‍ഡന്‍സ് കുറവാണ്. പല പാഠ ഭാഗങ്ങളും എടുക്കുമ്പോള്‍ ക്ലാസിലില്ലാത്തതിനാല്‍ അതു പഠനത്തെയും ഗുരുതരമായി ബാധിക്കുന്നു. 

മുഹമ്മദ് പേരാമ്പ്ര

പലകുട്ടികള്‍ക്കും സംഭവിക്കുന്ന ഒരു പ്രശ്‌നമാണിത്. രാവിലെ എണീക്കാന്‍ മടി പലര്‍ക്കുമുണ്ടാകും. നിര്‍ബന്ധപൂര്‍വം എഴുന്നേല്‍പ്പിക്കുമ്പോള്‍ ചെറിയ ദേശ്യമുണ്ടാകുന്നതും സ്വാഭാവികം. എന്നാല്‍ വലിയ ദേശ്യം, മറ്റുള്ളവരെ ഉപദ്രവിക്കുക എന്നൊക്കെ പറഞ്ഞാല്‍ സാധാരണ കുട്ടികളില്‍ കാണാത്ത അസാധാരണമായ കാര്യ ങ്ങളാണ്. അതൊരു സ്വഭാവദൂഷ്യ രോഗത്തിന്റെ ലക്ഷണമായി എടുക്കാം. ഇതിനെ കോണ്‍ടക്റ്റ് ഡിസോര്‍ഡര്‍ എന്നാണ് പറയുക. വലിയ സ്വഭാവദൂഷ്യമുള്ള അവസ്ഥയെയാണ് ഇങ്ങനെ പറയുന്നത്. ഇതിനെ ഒരു രോഗമായി നിര്‍വചിക്കാന്‍ സാധിക്കില്ലെങ്കിലും ഈ കുട്ടിക്ക് സ്വഭാവവൈകല്യലക്ഷണങ്ങളുണ്ടെന്ന് വ്യക്തമാണ്.
ഈ അവസ്ഥ പഠനത്തെതന്നെ ബാധിക്കുന്നതിനാല്‍ ഒരു സൈക്യാട്രിസ്റ്റിന്റെയോ സൈക്കോളജിസ്റ്റിന്റേയോ സേവനം വളരെ അത്യാവശ്യമായി വേണ്ടിവരും.
ഒരുപ്രത്യേകതരത്തിലുള്ള കോണ്‍ടക്ട് ഡിസോര്‍ഡര്‍ ഉണ്ട്. സ്വഭാവദൂഷ്യം വീട്ടിനകത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന അവസ്ഥയാണത്. അവര്‍ എല്ലാത്തരം പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത് വീടിനകത്തുമാത്രമായിരിക്കും. പുറത്ത് നല്ല സ്വഭാവക്കാരായിരിക്കും. വീട്ടിലുള്ളവര്‍ക്കേ തനി സ്വഭാവം അറിയാനാകൂ.
സൈക്യാട്രിസ്റ്റിനെ സമീപ്പിക്കുക. കൗണ്‍സലിങ്ങ ില്‍ പറയുന്ന കാര്യങ്ങള്‍ ഒരുപക്ഷേ അവര്‍ ചെവികൊള്ളണമെന്നില്ല. അമിതദേഷ്യവും നശീകരണ പ്രവര്‍ത്തികളുമുള്ള കുട്ടികളാണെങ്കില്‍ പ്രത്യേകിച്ചും. അപ്പോള്‍ ആന്റി സൈക്യാട്രിക് മരുന്നുകള്‍ നല്‍കാവുന്നതാണ്. കുട്ടികളുടെ ദേഷ്യവും വാശിയും കുറയ്ക്കാനുള്ള ചെറിയ മരുന്നുകള്‍ ലഭ്യമാണ്. കൗണ്‍സലിങ് കൂടെ കൊടുക്കേണ്ടി വരും. മുളയിലേതന്നെ സ്വഭാവവൈകല്യങ്ങളെ നുള്ളാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഈ കുട്ടിയില്‍ നല്ല സ്വഭാവരൂപീകരണത്തിനും സാധ്യതയുള്ളൂ.

 

?ഇത് കുറേ സഹപാഠികള്‍ക്കുവേണ്ടിയുള്ള ചോദ്യമാണ്. ഞാന്‍ ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. ഇവിടെ ചില കുട്ടികള്‍ ഉഴപ്പന്‍മാരാണ്. അതിലുപരി ആണ്‍കുട്ടികള്‍ പരസ്പരം പ്രണയിച്ചു നടക്കുന്നു. അതിനാല്‍ പലര്‍ക്കും പഠനത്തില്‍ മികവ് പുലര്‍ത്താനാവുന്നില്ല. സാധാരണഗതിയില്‍ എതിര്‍ലിംഗക്കാരോട് താത്പര്യം ഉണ്ടാകാം. എന്നാല്‍ ഇവിടെ മറിച്ചാണ്. ഇതില്‍ നിന്ന് മുക്തരാവാന്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?


ഈരാട്ടുപേട്ടയില്‍ നിന്ന് ഒരു വിദ്യാര്‍ഥി

 അപകടം പിടിച്ച അവസ്ഥയിലാണ് ഈ കുട്ടികള്‍ എന്നാണ് മനസിലാകുന്നത്. പഠനത്തില്‍ മികവു പുലര്‍ത്താനായില്ലെങ്കില്‍ മികച്ച ജീവിതനിലവാരം ഉണ്ടാകില്ലെന്നേയുള്ളൂ. അതിലുപരി ഇവരുടെ സ്വഭാവത്തില്‍ വന്നിരിക്കുന്ന വൈകല്യം അപകടകരമായ നിലയിലേക്ക് എത്തിക്കാവുന്ന പ്രശ്‌നമാണ്. സ്വവര്‍ഗാനുരാഗത്തിന്റെ അവസ്ഥ എവിടെയെത്തിയിരിക്കുന്നു എന്നു പറയുന്നില്ല. എന്തായാലും ലൈംഗിക രോഗങ്ങളായ എച്ച്.ഐ.വി എയ്ഡ്‌സ്, അനുബന്ധമായ സിഫിലിസ്, ഗൊണേറിയ, ഹെപ്പറ്റൈറ്റിസ് ബി, ഇത്തരത്തിലുള്ള അപകടകരമായ പല അസുഖങ്ങളും സ്വവര്‍ഗരതിയുടെ ഫലമായി ഉണ്ടാകുന്നതാണ്. ഈ അസുഖങ്ങള്‍ക്കാകട്ടെ ചികിത്സയും ലഭ്യമല്ല. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മരണം സുനിശ്ചിതമാക്കുന്ന മരുന്നുകളില്ലാത്ത രോഗങ്ങള്‍ കൂടിയാണിവ. വരാതിരിക്കാന്‍ നോക്കുക എന്നതുമാത്രമാണ് പ്രതിവിധി.
എയ്ഡ്‌സ് ബോധവത്കരണത്തിന്റെ പരസ്യവാചകത്തില്‍ മോഹന്‍ലാല്‍ പറയുന്നതുപോലെ ജീവിതത്തില്‍ റീ ടേക്കുകളില്ലല്ലോ. അതുകൊണ്ട് ഈ സ്വഭാവം മാറ്റി എടുക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു കൗണ്‍സിലറെ സമീപ്പിക്കുക.
എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്കരണ ക്ലിനിക്കുകള്‍ എല്ലാ ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ബോധവത്കരണത്തില്‍ പ്രധാനമായും ഇത്തരം സ്വഭാവങ്ങളില്‍ നിന്ന് മുക്തിനേടാനുള്ള മാര്‍ഗങ്ങളും പറഞ്ഞു കൊടുക്കുന്നുണ്ട്. എത്രയും പെട്ടെന്നുതന്നെ സ്‌കൂള്‍ ടീച്ചറേയോ സ്റ്റുഡന്റ് അഡൈ്വസറേയോ മടിക്കാതെ വിവരം അറിയിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago