മണിശങ്കര്‍ അയ്യരുടെ സസ്‌പെന്‍ഷന്‍ നയപരം- പരിഹാസമുതിര്‍ത്ത് ബി.ജെ.പി
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പരിഹാസവുമായി ബി.ജെ.പി. ഇത് വെറും നയപരമായ സസ്‌പെന്‍ഷന്‍ മാത്രമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു. ജനങ്ങള്‍ ഈ കള്ളക്കളി മനസ്സിലാക്കണമെന്നും ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ സസ്‌പെന്‍ഷന്‍ നടപടി വോട്ടാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന സന്ദേശം ധ്വനിപ്പിക്കുന്നതാണ് ജെയ്റ്റ്‌ലിയുടെ ട്വീറ്റ്.
'പ്രധാനമന്ത്രിയെക്കുറിച്ച് 'നീചനായ മനുഷ്യന്‍' എന്ന മണിശങ്കര്‍ അയ്യരുടെ പ്രയോഗം ജാതിപരമാണ്. സൗകര്യപ്രദമായ മാപ്പ് പറയല്‍, നയപരമായ സസ്‌പെന്‍ഷന്‍, ഈ കളി ജനങ്ങള്‍ മനസ്സിലാക്കണം'- എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
മോദിയെ നീചനെന്നു വിശേഷിപ്പിച്ച മണിശങ്കറിന്റെ പ്രസ്താവനയാണ് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് അയ്യരെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. അയ്യര്‍ മോദിയോട് മാപ്പു പറയണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അയ്യര്‍ മാപ്പു പറഞ്ഞെങ്കിലും തണുപ്പന്‍ രീതിയിലായിരുന്നു മാപ്പു പറച്ചില്‍.
Mani Shankar Aiyer’s ‘Neech’ -attack on Prime Minister- a deliberate casteist statement, a convenient apology, a strategic suspension. People should see through this game
— Arun Jaitley (@arunjaitley) December 7, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."