HOME
DETAILS
MAL
ജലസംരക്ഷണത്തിന് തടയണയായി: കാര്‍ഷിക ആവശ്യത്തിനും പദ്ധതി
backup
December 08 2017 | 03:12 AM
നരിക്കുനി: പഞ്ചായത്ത് ഫണ്ടണ്ട് ഉപയോഗിച്ച് പുതുശ്ശേരിപാലം തോട്ടില്‍ വയപ്പുറത്ത് താഴത്ത് നിര്‍മിച്ച തടയണ ശ്രദ്ധേയമാകുന്നു. മൂന്ന് ലക്ഷം രൂപയാണ് പദ്ധതി ചെലവ്.
രണ്ടണ്ട് കിണറും രണ്ടണ്ട് പമ്പും വച്ച് നാലും അഞ്ചും വാര്‍ഡ് പരിധിയിലെ 140ലേറെ ഗുണഭോക്താക്കള്‍ക്ക് ശുദ്ധ ജല വിതരണം നടത്തുന്നതോടൊപ്പം സമീപത്ത് വ്യാപിച്ച് കിടക്കുന്ന ഏക്കര്‍ കണക്കിന് വയലില്‍ കൃഷി ഇറക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കപെടുന്നത്.
ജല സ്രോതസുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കാനുതകുന്ന പദ്ധതികള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന നീക്കങ്ങളെ സാധാരണക്കാരും ആശ്വാസത്തോടെയാണ് നോക്കി കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."