HOME
DETAILS
MAL
ഊര്‍ജ രംഗത്ത് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് സ്വയം പര്യാപ്തം
backup
December 08 2017 | 03:12 AM
തൃക്കരിപ്പൂര്‍: സൗരോര്‍ജ പാനല്‍ സ്ഥാപിച്ചതോടെ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസ് ഊര്‍ജ രംഗത്ത് സ്വയം പര്യാപ്തമായി. സൗരോര്‍ജ പാനല്‍ ഇന്നു രാവിലെ 10നു ജില്ലാ കലക്ടര്‍ കെ. ജീവന് ബാബു കമ്മിഷന് ചെയ്യും. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോക ബാങ്ക് സഹായത്തോടെ 13.2 ലക്ഷം രൂപ ചെലവഴിച്ചാണ് 20 കിലോവാട്സിന്റെ സൗരോര്‍ജ പാനല്‍ പഞ്ചായത്ത് കെട്ടിടത്തില്‍ സ്ഥാപിച്ചത്.
പഞ്ചായത്ത് ഓഫിസ്, പഞ്ചായത്ത് അനുബന്ധ ഓഫിസുകളുടെ ആവശ്യത്തിനുള്ള വൈദ്യുതി ഉപയോഗം കഴിഞ്ഞു ബാക്കി വരുന്ന വൈദുതി കെ.എസ്.ഇ.ബിക്കു നല്‍കും. കെ.എസ്.ഇ.ബിക്കു ലഭിക്കുന്ന വൈദ്യുതിക്കു വര്‍ഷത്തിലൊരിക്കല്‍ കണക്കാക്കി പഞ്ചായത്തിനു തുക കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."