നാമനിര്‍ദ്ദേശപത്രികയില്‍ പിന്തുണച്ചവരെ കാണാനില്ലെന്ന് വിശാല്‍
ചെന്നൈ: നാമനിര്‍ദേശകപത്രികയില്‍ തന്നെ പിന്തുണച്ചവരെ കാണാനില്ലെന്ന പരാതിയുമായി നടന്‍ വിശാല്‍. അവരുടെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് വേണ്ടി ഒപ്പിട്ട ദീപന്‍ സുമതി എന്നിവരെ കുറിച്ച് യാതൊരു വിവരവും ഇല്ല. അവരുമായി ബന്ധപ്പെടാനും കഴിയുന്നില്ല. അവരുടെ സുരക്ഷയെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും വിശാല്‍ ട്വിറ്ററില്‍ കുറിച്ചു.
ഇവരെ കാണാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് ബന്ധുക്കളും രംഗത്തു വന്നിട്ടുണ്ട്. ദീപനെ ജീവനോടെ തിരിച്ചു കിട്ടണം. മറ്റൊന്നും പറയാനില്ലെന്ന് ഒരു ബന്ധു അദ്ദേഹം എന്‍.ഡി.ടി.വി ചാനലിനോട് പറഞ്ഞു.
പിന്തുണച്ചവരെ തേടി എന്‍.ഡി.ടി.വി ചാനല്‍ നടത്തിയ അന്വേഷണത്തിലും ഇവരെ കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, വിശാലിന്റെ ആരോപണങ്ങളെ തള്ളി എ.ഐ.എ.ഡി.എം.കെ മന്ത്രി പാണ്ഡിരാജന്‍ രംഗത്തെത്തി. ആരോപണങ്ങളെല്ലാം അവാസ്തവമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, വിശാലിന്റെ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമീഷന്‍ ഒഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെയും രംഗത്തെത്തിയിട്ടുണ്ട്.
സൂക്ഷമ പരിശോധനക്കിടെയാണ് വിശാലിന്റെ പത്രിക തള്ളിയത്. ആദ്യം തള്ളിയ പത്രിക വരണാധികാരി പിന്നീട് സ്വീകരിച്ചെങ്കിലും പിന്തുണച്ചവരുടെ ഒപ്പ് വ്യാജമാണെന്ന കാരണം പറഞ്ഞ് വീണ്ടും തള്ളുകയായിരുന്നു.
As time passes by, Dheepan and Sumathi, who proposed my nomination are not traceable. I'm very much worried about their safety & security....
— Vishal (@VishalKOfficial) December 7, 2017
Whether I Win or Lose, Democracy truly Lost !!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."