സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ലത്തീന്‍ സഭ; അനുരഞ്ജന നീക്കവുമായി സര്‍ക്കാര്‍
തിരുവനന്തപുരം : ഒാഖി ചുഴലിക്കാറ്റിനെ കുറിച്ചും, രക്ഷാ പ്രവര്‍നങ്ങളെക്കുറിച്ചും വിശദീകരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ലത്തീന്‍ സഭ. ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത് യതാര്‍ത്ഥ മത്സ്യത്തൊഴിലാളികളെ അല്ലെന്ന് ആരോപിച്ചാണ് സഭ യോഗത്തില്‍ നിന്നും വിട്ടു നിന്നത്. അതേസമയം ലത്തീന്‍ സഭയെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ സഭാ നേതാക്കളുമായി ചര്‍ച്ച നടത്തി.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, ഇ ചന്ദ്രശേഖരന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. സഭയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്കി. കാണാതായവരുടെ കാര്യത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുക, പുനരധിവാസ പാക്കേജിലെ ആശങ്കകള്‍ പരിഹരിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക തുടങ്ങിയവയാണ് സഭയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."