ബഹ്‌റൈന്‍ പ്രവാസി ഗൈഡന്‍സ് ഫോറം 'കര്‍മജ്യോതി' അവാര്‍ഡ് എസ്.വി ജലീലിന്
മനാമ: ബഹ്‌റൈനിലെ പ്രവാസി ഗൈഡന്‍സ് ഫോറം ഏര്‍പ്പെടുത്തിയ കര്‍മജ്യോതി അവാര്‍ഡിന് ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീലിനെ തെരഞ്ഞെടുത്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെ ബഹ്‌റൈന്‍ പ്രവാസി സമൂഹത്തില്‍ സജീവമാണെന്നതാണ് ജലീലിനെ അവാര്‍ഡിനര്‍ഹനാക്കിയത്. കെ.എം.സി.സി പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയമായ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പദ്ധതികളാണ് ജലീലിന്റെ നേതൃത്വത്തില്‍ മുന്നോട്ടു വെച്ചത്. പ്രവാസ ജീവിതം അവസാനിപ്പിച്ച നിര്‍ധനരായ 50 പേര്‍ക്ക് പ്രവാസി ബൈത്തു റഹ്മ പദ്ധതി ഇതില്‍ സുപ്രധാനമാണ്.
ജലീലിനെ കൂടാതെ ബഹ്‌റൈനിലെ രവി മാറാത്ത്(മികച്ച അംഗം), ലേഖ ലതീഷ് (മികച്ച കോഓഡിനേറ്റര്‍), ബി. വിശ്വനാഥ് (മികച്ച കൗണ്‍സിലര്‍), ലത്തീഫ് കോഴിക്കല്‍(മികച്ച ട്രെയിനര്‍) എന്നിവരും അവാര്‍ഡിനര്‍ഹരായിട്ടുണ്ട്. അവാര്‍ഡുകള്‍ ഫെബ്രുവരി രണ്ടിന് നല്‍കുമെന്ന് പ്രസിഡന്റ് ലത്തീഫ് ആയഞ്ചേരിയും ജനറല്‍ സെക്രട്ടറി പ്രദീപ് പതേരിയും അറിയിച്ചു. ഇതോടനുബന്ധിച്ച് വിദ്യാര്‍ഥി ശാക്തീകരണ പരിപാടിയുടെ ഭാഗമായി 'കാര്‍ണിവല്‍ ഓഫ് സ്‌കില്‍സ്' നടക്കും. ഇതില്‍ പെങ്കടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0097338024189, 38494889 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."