സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവയ്ക്കുന്നത് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ അഡ്മിഷന്‍ സമയത്ത് വാങ്ങിവയ്ക്കുന്നതിനെക്കുറിച്ച് അന്വേഷിച്ച് വിശദീകരണം നല്‍കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
മെഡിക്കല്‍, എന്‍ജിനീയറിങ്, നഴ്‌സിങ്, മറ്റു പ്രൊഫഷണല്‍ കോഴ്‌സുകള്‍ തുടങ്ങിയവയ്ക്ക് സ്വകാര്യ കോളജുകളില്‍ പഠിക്കുന്നവരില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിവയ്ക്കുന്നത്. ഇതിനെക്കുറിച്ച് രണ്ടണ്ടാഴ്ചക്കകം അന്വേഷിച്ചു വിശദീകരണം നല്‍കണമെന്നാണ് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമ സെക്രട്ടറിയില്‍ നിന്ന് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും നിയമവകുപ്പിന് ഇതുമായി ബന്ധമില്ലെന്നാണ്് നിയമസെക്രട്ടറി അറിയിച്ചത്.
ഫീസ് നല്‍കിയില്ലെങ്കില്‍ സ്വകാര്യ കോളേജുകള്‍ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കില്ലെന്നു കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഷെഫിന്‍ കവടിയാര്‍ നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."