വാഫി, വഫിയ്യ അഫിലിയേഷന് അപേക്ഷിക്കാം
വളാഞ്ചേരി: അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗില്‍ അംഗത്വമുള്ള കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസുമായി അഫിലിയേറ്റ് ചെയ്ത് നിബന്ധനകള്‍ പാലിച്ചു വാഫി വഫിയ്യ കോളജുകള്‍ സ്ഥാപിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.
അടിസ്ഥാന അക്കാദമിക് സൗകര്യങ്ങള്‍ 2018 ഫെബ്രുവരി 15നകം പൂര്‍ത്തീകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമെ പുതിയ വര്‍ഷത്തില്‍ അഫിലിയേഷന്‍ അനുവദിക്കുകയുള്ളൂ. നിബന്ധനകളും അപേക്ഷാഫോമും http:www.wafycic.com എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സി.ഐ.സി ഇന്‍സ്‌പെക്ഷന്‍ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം അക്കാദമിക് കൗണ്‍സിലിന്റെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും അഫിലിയേഷന്‍ നല്‍കുക. പുതുതായി അപേക്ഷിക്കുന്ന സ്ഥാപന മേധാവികള്‍ക്കും ജീവനക്കാര്‍ക്കും 2018 ജനുവരി രണ്ടാം വാരത്തില്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നതായിരിക്കും. സി.ഐ.സി മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ പാലിക്കുമെന്ന് കരാര്‍ ഒപ്പുവയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747323399, 9497313222 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
എസ്.എസ്.എല്‍.സി തുടര്‍പഠന യോഗ്യത നേടിയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആഴത്തിലുള്ള ഇസ്‌ലാമിക പഠനത്തോടൊപ്പം യു.ജി.സി അംഗീകരിക്കുന്ന യൂനിവേഴ്‌സിറ്റി ഡിഗ്രിയും സമന്വയിപ്പിച്ച് നല്‍കുന്നതാണ് വാഫി, വഫിയ്യാ കോഴ്‌സുകള്‍. രണ്ട് വര്‍ഷ പ്രിപ്പറേറ്ററി തലത്തില്‍ പ്ലസ്ടു സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ഓപ്ഷനുകളും ഡിഗ്രി തലത്തില്‍ ബി.എസ്‌സി, ബി.കോം, ബി.എ തുടങ്ങിയ ഓപ്ഷനുകളും തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. പി.ജി തലത്തില്‍ ഉസൂലുദ്ദീന്‍, ശരീഅ, ലുഗ എന്നീ ഫാക്കല്‍റ്റികളില്‍ ഏഴു ഡിപ്പാര്‍ട്ടുമെന്റുകളിലായി ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു.സമസ്തക്കു കീഴില്‍ റെഗുലര്‍ സ്ട്രീമില്‍ തന്നെ ഭൗതിക വിദ്യാഭ്യാസവും പരമ്പരാഗത ദര്‍സീ കിതാബുകളും പഠിക്കാന്‍ അവസരം നല്‍കുന്ന സമന്വയ വിദ്യാഭ്യാസ മാതൃകയാണ് സി.ഐ.സി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."