HOME
DETAILS

തടയണ അനധികൃതം; പൊളിച്ചുമാറ്റണമെന്നും ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ട്

  
backup
December 09 2017 | 01:12 AM

%e0%b4%a4%e0%b4%9f%e0%b4%af%e0%b4%a3-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%ae

മലപ്പുറം: കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എ നിര്‍മിച്ച തടയണ അനധികൃതമാണെന്നും രണ്ടാഴ്ചക്കകം പൊളിച്ചുമാറ്റണമെന്നും പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയുടെ ശുപാര്‍ശ. മലപ്പുറം ജില്ലാ കലക്ടര്‍ക്കാണ് ആര്‍.ഡി.ഒ റിപ്പോര്‍ട്ട് നല്‍കിയത്.
പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ജലസേചനം, പൊതുമരാമത്ത്, ജിയോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നേരത്തേ സ്ഥലം പരിശോധിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. കഴിഞ്ഞ അഞ്ചിന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയതോടെയാണ് ആര്‍.ഡി. ഒ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തടയണ നിര്‍മിക്കാന്‍ യാതൊരു അനുമതിയും പഞ്ചായത്ത് നല്‍കിയിട്ടില്ലെന്ന് ഉര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി ആര്‍.ഡി.ഒക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോണ്‍ക്രീറ്റും കല്ലും ഉപയോഗിച്ചാണ് തടയണ നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ നടപടികള്‍ ഉള്‍പ്പെടുത്തി കലക്ടര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. രണ്ട് വര്‍ഷത്തിനിടെ വിവാദ തടയണയുമായി ബന്ധപ്പെട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കുന്ന മൂന്നാമത്തെ റിപ്പോര്‍ട്ട് ആണിത്.
രണ്ട് വര്‍ഷം മുന്‍പാണ് അന്‍വര്‍ അനധികൃതമായി തടയണ നിര്‍മിച്ചതായി പരാതി ഉയര്‍ന്നത്. പ്രശ്‌നം വിവാദമായതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് താല്‍കാലികമായി നിര്‍മാണം നിര്‍ത്തിവയ്പ്പിച്ചു. അന്നു തന്നെ പൊളിച്ചുമാറ്റാന്‍ നിര്‍ദേശവും നല്‍കി. ഇതിന് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തി.
ജലസേചന വകുപ്പിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കായിരുന്നു പരിശോധനാചുമതല. തടയണക്കു താഴെ താമസിക്കുന്ന ആദിവാസികള്‍ക്ക് ലഭിക്കേണ്ട ശുദ്ധജലമാണ് തടയണ കെട്ടി തടഞ്ഞുവച്ചിരിക്കുന്നതെന്നും ഇത് പൊളിക്കണമെന്നും എക്‌സിക്യൂട്ടിവ് എന്‍ജിനീയറും റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ പൊളിച്ചുമാറ്റുന്നതിന് നടപടികളൊന്നുമുണ്ടായില്ല.
ഇത് വിവാദമായതോടെയാണ് സംഭവത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അന്നത്തെ ഏറനാട് തഹസില്‍ദാരെ ചുമതലപ്പെടുത്തിയത്. താഹസില്‍ദാര്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി 2016 ജനുവരി ഒന്നിന് അന്നത്തെ ജില്ലാ കലക്ടറായിരുന്ന ടി ഭാസ്‌കരന് സമര്‍പ്പിച്ചു. തുടര്‍ന്ന് ഏറനാട് തഹസില്‍ദാരുടെ റിപ്പോര്‍ട്ട് ശരിവച്ച് 2016 മാര്‍ച്ച് മൂന്നിന് പെരിന്തല്‍മണ്ണ സബ് കലക്ടറും ജില്ലാ കലക്ടര്‍ക്ക്് റിപ്പോര്‍ട്ട് നല്‍കി.
കാട്ടരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി, മലയിടിച്ച് മണ്ണ് നീക്കം ചെയ്ത് തടയണ നിര്‍മിച്ചു, ഇതിന് ജിയോളജി, പഞ്ചായത്ത് എന്നിവയുടെ അനുമതി വാങ്ങിയില്ല, മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ പരിസ്ഥിതി വകുപ്പിന്റെ അനുമതിയും ലഭ്യമാക്കിയില്ല തുടങ്ങി നിരവധി കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്. തടയണ പൊളിച്ചുമാറ്റണമെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.
എന്നാല്‍ നടപടി ഒന്നുമുണ്ടായില്ല. ഇതിനിടെ മൂന്ന്് കലക്ടര്‍മാര്‍ സ്ഥലം മാറി വന്നെങ്കിലും തടയണയില്‍ മാത്രം തൊട്ടില്ല. ഇപ്പോഴത്തെ ജില്ലാ കലക്ടര്‍ അമിത് മീണ ചുമതലയേറ്റിട്ടും ഒരു നടപടിയും ഉണ്ടാകാതായതോടെയാണ് വിവാദം വീണ്ടും തലപൊക്കിയത്. ഇതോടെയാണ് ഒരിക്കല്‍ വിശദമായി പഠിച്ച് നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ച് പുതിയ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കലക്ടര്‍ക്ക് നല്‍കിയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago