ബാര്‍ കോഴക്കേസ്: അന്വേഷണവിവരങ്ങള്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസിന്റെ അന്വേഷണം എന്ന് പൂര്‍ത്തിയാക്കാനാവുമെന്നതടക്കമുള്ള വിവരങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ബാര്‍ കോഴക്കേസിലെ തുടരന്വേഷണം റദ്ദാക്കാന്‍ കെ.എം മാണി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല നിര്‍ദേശം. ഈ കേസില്‍ തനിക്കെതിരേ തെളിവുകളില്ലെന്ന് വിജിലന്‍സ് രണ്ടുതവണ റിപ്പോര്‍ട്ട് നല്‍കിയിട്ടും ഇതു സ്വീകരിക്കാതെ തുടരന്വേഷണത്തിന് ഉത്തരവിട്ടത് നിയമപരമല്ലെന്നാണ് മാണിയുടെ വാദം.
കേസില്‍ പുതിയ വെളിപ്പെടുത്തലോ വസ്തുതകളോ ഇല്ലാതെ തുടരന്വേഷണം നടത്താന്‍ കഴിയില്ലെന്ന ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് തനിക്കെതിരായ നടപടിയെന്നും കെ.എം മാണിയുടെ ഹരജിയില്‍ പറയുന്നു.
ഇന്നലെ ഹരജി പരിഗണിക്കവെ, കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഹരജി ഡിസംബര്‍ 15ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."