HOME
DETAILS
MAL
വിവാഹം സ്ത്രീയുടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് കോടതി
backup
December 09 2017 | 01:12 AM
ന്യൂഡല്‍ഹി: വിവാഹശേഷം സ്ത്രീയുടെ മതവിശ്വാസം ഭര്‍ത്താവിന്റേതുമായി ലയിച്ച് ചേരണമെന്ന ബോംബെ ഹൈക്കോടതി വിധി സുപ്രിം കോടതി തള്ളി.
വിവാഹം സ്ത്രീയുടെ അവകാശങ്ങള്‍ ഹനിക്കാനുളള പ്രവൃത്തിയാകരുതെന്നും കോടതി വ്യക്തമാക്കി.
ബോംബെ ഹൈക്കോടതി വിധിക്കെതിരേ ഗൂല്‍റോഖ് എം ഗുപ്തയെന്ന യുവതിയാണ് സുപ്രിം കോടതിയെ സമീപിച്ചത്. പാഴ്സി യുവതി അന്യ സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കളുടെ പരമ്പരാഗത മരണാനന്തര ചടങ്ങുകളില്‍ സംബന്ധിക്കുന്നത്് തടയണമെന്ന് ആവശ്യപ്പെട്ട് സൊറോസ്ട്രിയന്‍ ട്രസ്റ്റ് സമര്‍പ്പിച്ച അപേക്ഷയിലാണ്ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."