വന്‍കിട നിര്‍മാണം: കേന്ദ്രത്തിന്റെ പാരിസ്ഥിതികാനുമതി ഹരിത കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: വന്‍കിട നിര്‍മാണങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിയില്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ദേശീയ ഹരിത കോടതി റദ്ദാക്കി. കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ നടപടി. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം പരിഹരിക്കാനെന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്.
20,000 മുതല്‍ 1,50,000 ചതുരശ്ര മീറ്റര്‍ വരെയുള്ള വന്‍കിട നിര്‍മാണങ്ങള്‍ക്കായിരുന്നു ഇതുപ്രകാരം സര്‍ക്കാര്‍ പാരിസ്ഥിതിക അനുമതിയില്‍ ഇളവ് നല്‍കിയിരുന്നത്. വിജ്ഞാപനത്തിന്റെ മറവില്‍ അനധികൃത നിര്‍മാണങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി ഹരിത കോടതി മുന്‍പാകെ ലഭിച്ച ഹരജി പരിഗണിച്ചാണ് നടപടി. വിജ്ഞാപനം റദ്ദാക്കിയതോടെ ഇതു പ്രകാരം അനുമതി നേടിയ എല്ലാ വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്‌ക്കേണ്ടി വരും. ഈ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ കരസ്ഥമാക്കിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതിയും ഹരിത കോടതി റദ്ദാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."