അമേരിക്കന്‍ നിലപാട് മുസ്‌ലിം വികാരത്തെ ഇളക്കിവിടുന്നത്: ഒ.ഐ.സി
നറിയാദ്: ജറൂസലം ഇസ്‌റാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നിലപാടില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍ (ഒ.ഐ.സി) ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.
ട്രംപിന്റെ തീരുമാനം മുസ്‌ലിം വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണെന്നും തീരുമാനത്തെ തങ്ങള്‍ നിരസിക്കുന്നതായും ഒ. ഐ.സി വ്യക്തമാക്കി. ഫലസ്തീന്റെ അവിഭാജ്യ ഘടകമാണ് ജറൂസലം. ജറൂസലം പട്ടണത്തിന്റെ പരിശുദ്ധിക്ക് കോട്ടം വരുത്തുന്നതാണ് അമേരിക്കന്‍ നടപടി. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള പ്രദേശമാണിത്.
അന്താരാഷ്ട്ര നിയമങ്ങളുടെയും മാന്യതയുടെയും നഗ്‌നമായ ലംഘനമാണിത്.
സമാധാനം വേïെന്നു വയ്ക്കുന്ന ഇത്തരം നടപടി. സമാധാന പ്രക്രിയയുടെ പ്രധാന വക്താക്കളെന്ന് പറയപ്പെടുന്ന അമേരിക്കന്‍ നിലപാടിന് തികച്ചും എതിരാണ് പുതിയ നടപടി. എല്ലാ സമാധാന പ്രക്രിയയും തകിടം മറിക്കുന്നതാണെന്നും ഒ.ഐ.സി വ്യക്തമാക്കി.
സംഭവത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തിയ ഒ.ഐ.സി വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം ചേരും. ഈ മാസം 12,13 തിയതികളില്‍ ഇസ്താംബൂളിലാണ് യോഗം നടക്കുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."