മലയാളി വിദ്യാര്‍ഥിയുടെ കൊലപാതകം: പൊലിസിനെയും അമിറ്റി സര്‍വകലാശാലാ അധികൃതരെയും ന്യൂനപക്ഷകമ്മിഷന്‍ വിളിപ്പിച്ചു
ന്യൂഡല്‍ഹി: രാജസ്ഥാനിലെ അമിറ്റി സര്‍വകലാശാലയില്‍ സഹപാഠികളുടെ മര്‍ദനമേറ്റ് മലയാളി വിദ്യാര്‍ഥി ഇരങ്ങാലക്കുട സ്വദേശി സ്റ്റാന്‍ലി ബെന്നി മരിച്ച കേസില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സര്‍വകലാശാലാ അധികൃതരെയും പൊലിസിനെയും വിളിപ്പിച്ചു. സര്‍വകലാശാലാ ഭരണാധികാരി എസ്.എസ് ഭാല്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ രജ്‌വീര്‍, ചന്ദ്‌വാജി പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അമീര്‍ ഹസന്‍ എന്നിവര്‍ക്ക് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്ബീര്‍ സിങ് ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചു. മരണവുമായി ബന്ധപ്പെട്ട് ഈ മാസം 29നു മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മിഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞമാസം 17നാണ് എം.ബി.എ വിദ്യാര്‍ഥിയായ സ്റ്റാലിന്‍ (23) മരിച്ചത്. സഹപാഠികളുടെ ക്രൂരമായ മര്‍ദനമേറ്റ് രണ്ടുദിവസം ഹോസ്റ്റലിലും ഒരുദിവസം ആശുപത്രിയിലും കിടന്ന ശേഷമായിരുന്നു മരണം. സ്റ്റാലിനു പരുക്കേറ്റ വിവരം സര്‍വകലാശാലാ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരുന്നില്ലെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി അച്ഛന്‍ സി.ആര്‍ ബെന്നി നല്‍കിയ പരാതിയിലാണ് കമ്മിഷന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."