ഓഖി: കാണാതായ 38 പേര് കാസര്‍കോട്ടെത്തി
ചെറുവത്തൂര്‍: ഓഖി ചുഴലിക്കാറ്റിനെതുടര്‍ന്ന് കാണാതായ 38 മത്സ്യത്തൊഴിലാളികളെ കാസര്‍കോട്ടെ മടക്കര തുറമുഖത്തെത്തിച്ചു. മരണത്തെ മുഖാമുഖംകണ്ടാണ് ഇവര്‍ മടക്കരയില്‍ എത്തിയത്.
അഴീക്കല്‍, കൊച്ചി എന്നിവിടങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിനു പുറപ്പെട്ട ലയോറ, ആരോഗ്യമേരി, ഷൈജിമോള്‍ എന്നീ ബോട്ടുകളില്‍ ഉള്ളവരെയാണ് കോസ്റ്റല്‍ പൊലിസ് സുരക്ഷിതരായി മടക്കരയില്‍ എത്തിച്ചത്.
ഇവര്‍ കൊല്ലം, കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിലുള്ളവരാണ്. ഇവരില്‍ 16 പേര് മലയാളികളാണ്. ഓഖി ആഞ്ഞുവീശിയപ്പോള്‍ ഇവര്‍ കര്‍ണാടകയിലെ കാര്‍വാര്‍ തീരത്തിനടുത്തായിരുന്നു. കൂറ്റന്‍ തിരമാലകളും കാറ്റും ഇവര്‍ സഞ്ചരിച്ച ബോട്ടുകളെ ഉലച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. കടല്‍ അല്പം ശാന്തമായപ്പോള്‍ കരയിലെത്താനുള്ള ശ്രമം നടത്തി.
ഇന്ധനം തീര്‍ന്നതിനാല്‍ ബോട്ട് കടലില്‍ കുടുങ്ങി. ആവശ്യത്തിനു ഭക്ഷണംപോലുമില്ലാതെ കടലില്‍ കഴിയുന്നതിനിടെ ഇവരെ കോസ്റ്റല്‍ പൊലിസ് കണ്ടെത്തുകയായിരുന്നു.
ഇനിയും ചില ബോട്ടുകള്‍ പുറംകടലില്‍ ഉണ്ടെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. തുറമുഖത്ത് എത്തിയ തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാരിന്റ അടിയന്തര സഹായമായ 2,500 രൂപ വീതം വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."