വെയ്ല്‍സ് കോച്ചാകാന്‍ ഗിഗ്ഗ്സിന് താത്പര്യം
ലണ്ടന്‍: വെയ്ല്‍സ് ദേശീയ ഫുട്ബോള്‍ ടീമിന്റെ പരിശീലകനാകാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസം റയാന് ഗിഗ്ഗ്സിന് താത്പര്യം. മുന്‍ വെയ്ല്‍സ് താരം കൂടിയായ ഗിഗ്ഗ്സ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ താത്പര്യം വ്യക്തമാക്കിയത്. ക്രിസ് കോള്മാന് രാജിവച്ച ഒഴിവിലേക്ക് വെയ്ല്‍സ് ഫുട്ബോള്‍ അസോസിയേഷന് പകരക്കാരെ തേടുന്ന സന്ദര്‍ഭത്തിലാണ് ഇതിഹാസ താരം തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. വെയ്ല്‍സിനായി 64 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗിഗ്ഗ്സ് 12 ഗോളുകള്‍ നേടിയിട്ടുണ്ട്. നേരത്തെ 2014ല്‍ ഡേവിഡ് മോയസിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയപ്പോള്‍ ഗിഗ്ഗ്സ് താത്കാലിക ചുമതല വഹിച്ചിരുന്നു. പിന്നീട് മാഞ്ചസ്റ്റര്‍ പരിശീലകനായി ലൂയീസ് വാന്‍ ഗാല്‍ രണ്ട് വര്‍ഷം നിന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹ പരിശീലകനായും ഗിഗ്ഗ്സ് സേവനമനുഷ്ഠിച്ചിരുന്നു. കോച്ചിങ് കരിയറിലെ ഗിഗ്ഗ്സിന്റെ മുന്‍ പരിചയവും ഇതുതന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."