നന്മയുടെ കൃഷിപാഠം പകര്‍ന്ന് വിദ്യാര്‍ഥികള്‍
കൂത്തുപറമ്പ്: കൃഷിയുടെ നല്ല പാഠം പകര്‍ന്ന് വിദ്യാര്‍ഥികള്‍. മെരുവമ്പായി നജുമുല്‍ ഹുദാ യത്തീംഖാനയിലെ വിദ്യാര്‍ഥികളാണ് പച്ചക്കറി കൃഷിയുടെ നല്ല പാഠം പകര്‍ന്ന് മണ്ണിലിറങ്ങിയത്.
കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍. സ്‌കൂള്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് പള്ളിക്കമ്മിറ്റിയുടെ സഹകരണത്തോടെ വിത്തിടീല്‍ സംഘടിപ്പിച്ചത്.
യത്തീംഖാനയിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണത്തിന് വേണ്ട പച്ചക്കറികള്‍ അവര്‍ തന്നെ നട്ട് പരിപാലിച്ച് വിളവെടുത്ത് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. യത്തീംഖാനയെ പച്ചക്കറി സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതോടൊപ്പം അവരുടെ ഒഴിവ് സമയങ്ങളെ കാര്‍ഷിക മേഖലയിലേക്ക് തിരിച്ച് വിട്ട് ആരോഗ്യ സംരക്ഷണത്തോടൊപ്പം മാനസീക ഉല്ലാസവും പകര്‍ന്ന് നല്‍കുന്നതിനുമാണ് കൃഷിയിറക്കിയിരിക്കുന്നത്. വിത്തിടീല്‍ കൂത്തുപറമ്പ് കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ എ.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.കെ.രാഘവന്‍ അധ്യക്ഷനായി. പി.കെ.ബഷീര്‍, സി.പി അഷറഫ് ഹാജി, എ.കെ.അബ്ദുള്‍ ഖാദര്‍ ,എം.വി.മുഹമ്മദ്,മധു നിര്‍മ്മലഗിരി, നൗഫല്‍ മെരുവമ്പായി സംസാരിച്ചു.
പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ കുന്നുബ്രോന്‍ രാജന്‍, സി.വി.സുധീപ്, വി.വി.സുനേഷ് ,എം.വി.സീന നേതൃത്വം നല്‍കി. കൃഷി പരിചരണം നടത്തുന്ന യത്തീംഖാനയിലെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും മറ്റുമായി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ കൃഷിയിടം സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."