കേരള കോണ്‍ഗ്രസിലെ നേതൃമാറ്റം അംഗീകരിക്കില്ല- മോന്‍സി ജോസഫ്
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിലെ നേതൃമാറ്റം അംഗീകരിക്കില്ലെന്ന് പി.ജെ ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് എം.എല്‍.എ. വൈസ് ചെയര്‍മാന്‍ പദവി ഒഴിവുവന്നത് കൊണ്ട് മാത്രമാണ് അവിടെ ജോസ് കെ മാണിയെ നിയമിച്ചത്. നേതൃമാറ്റം പാര്‍ട്ടി ആലോചിച്ചിട്ടില്ല. ലയനസമയത്ത് നേതൃപദവികള്‍ സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ടെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.
കോട്ടയം ഡി.സി.സിയുടെ പ്രമേയം കേരള കോണ്‍ഗ്രസിന്റെ യു.ഡി.എഫ് പ്രമേയത്തിന് തടസമല്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ക്ഷണിക്കുമ്പോള്‍ പ്രമേയത്തിന് പ്രസക്തിയില്ല. കോട്ടയത്ത് നടക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തിന് ശേഷം ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം സംസ്ഥാന സമ്മേളനം ഡിസംബര്‍ 14 മുതല്‍ 16 വരെ കോട്ടയത്താണ് നടക്കുന്നത്. സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തിടുക്കത്തില്‍ മുന്നണി പ്രവേശനത്തിന് ശ്രമിക്കാതെ പാര്‍ട്ടിയെ കരുത്തുറ്റതാക്കാനുള്ള നടപടികളാണ് വേണ്ടതെന്നാണ് ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."