യൂട്യൂബ് കൂടുതല്‍ ശിശുസൗഹൃദമാക്കുന്നു
കുട്ടികളെ അധിക്ഷേപിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ചാനലുകളും വിഡിയോകളും വര്‍ധിച്ച സാഹചര്യത്തില്‍ അവ നീക്കം ചെയ്ത് വ്യത്യസ്തമാവുകയാണ് യൂട്യൂബ്. വിഡിയോ സ്ട്രീമിങ് വെബ്‌സൈറ്റായ യൂട്യൂബ് ശിശു സൗഹൃമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. 50ഓളം ചാനലുകളും ആയിരക്കണക്കിന് വിഡിയോകളും ഇതിനകം യൂട്യൂബ് നീക്കം ചെയ്തു. നിലവിലെ മാര്‍ഗനിര്‍ദേശമനുസരിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്ന അഞ്ച് ലക്ഷത്തോളം വിഡിയോകളില്‍ നിന്നുള്ള പരസ്യങ്ങളും യൂട്യൂബ് പിന്‍വലിച്ചിട്ടുണ്ട്.
കുട്ടികള്‍ക്ക് വേണ്ടിയുള്ള വിഡിയോകളുടെ കൂട്ടത്തില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമായുള്ള വിഡിയോകളുണ്ടെന്ന് യൂട്യൂബ് കണ്ടെത്തിയിരുന്നു. കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത ഇവ കണ്ടന്റ് ഫില്‍റ്ററിങ് കാര്യക്ഷമമല്ലാത്തതിനാലാണ് കടന്നുകൂടുന്നതെന്നും പരാതി ഉണ്ടായിരുന്നു. കുട്ടികള്‍ക്കായുള്ള വിഡിയോയുടെ കൂട്ടത്തില്‍ യാതൊരു കാരണവശാലും അംഗീകരിക്കാന്‍ പറ്റാത്തവയുണ്ടെന്നും അവ നീക്കം ചെയ്തു കൊണ്ടിരിക്കുകയാണെന്നും യൂട്യൂബ് പ്രൊഡക്റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ജൊഹാന്നാ റൈറ്റ് വ്യക്തമാക്കി.
ഇതിനായി ഓട്ടോമാറ്റഡ് ടൂളുകളും മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യയുമാണ് ഉപയോഗിക്കുന്നത്. ഇവ ചൂഷണം സ്വഭാവമുള്ളതും മോശം ഉള്ളടക്കമുള്ളതുമായ വിഡിയോകള്‍ നീക്കം ചെയ്യും. കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത വിഡിയോകള്‍ ശ്രദ്ധയില്‍പെടുകയാണെങ്കില്‍ ചെയ്യേണ്ടുന്ന കാര്യങ്ങളുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം യൂട്യൂബ് കിഡ്‌സ് പുറത്തിറക്കിയിരുന്നു. ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ യൂട്യൂബില്‍ നിന്നും കിഡ്‌സ് ആപ്ലിക്കേഷനില്‍ നിന്നും നീക്കം ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ശിശു സൗഹൃദമാക്കുന്നതിനായി നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിങ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രനുമായും യൂട്യൂബ് സഹകരിച്ച് പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."