ഇനി മൊബൈല്‍ എക്‌സ്‌ചേഞ്ചിന്റെ കാലം
കൈയിലുള്ള പഴഞ്ചന്‍ മൊബൈല്‍ ഫോണിന് പകരം പുതിയൊരെണ്ണം വാങ്ങിയാല്‍ എങ്ങനെയിരിക്കും...അതും ഇപ്പോള്‍ കൂടുതലായി ആളുകള്‍ തിരഞ്ഞെടുക്കുന്ന മോഡലായ ഷവോമി ആയാലോ..?
അത്തരമൊരു പദ്ധതി ഇന്ത്യയില്‍ പയറ്റാനൊരുങ്ങുകയാണ് ചൈനീസ് കമ്പനിയായ ഷവോമി. നിലവിലെ ആഭ്യന്തര ഉപഭോഗം കൂട്ടുന്നതിനും വില്‍പന കൂട്ടുന്നതിനുമാണ് കമ്പനി പുതിയ പദ്ധതിക്കൊരുങ്ങുന്നത്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസിഫൈയുമായി സഹകരിച്ചാണ് ഷവോമി ഈ പദ്ധതി നടപ്പാക്കുന്നത്.
ഉപഭോക്താവിന് സമീപത്തുള്ള എം.ഐ ഷോറൂമില്‍ ചെന്ന് ഫോണുകള്‍ കൈമാറ്റം ചെയ്യാം, പക്ഷേ കൈമാറ്റം ചെയ്യുന്ന ഫോണിന്റെ വില കാസിഫൈ ആയിരിക്കും നിര്‍ണയിക്കുക. എന്നാല്‍ പുതിയ ഫോണിന് വില കൂടുതലാണെങ്കില്‍ ബാക്കി തുക നിങ്ങളുടെ കൈയില്‍നിന്ന് ഈടാക്കുകയും ചെയ്യും.
കൈമാറ്റം ചെയ്യുന്ന ഫോണിന്റെ തുക ഉപഭോക്താവിന് കാസിഫൈ ആപ്ലിക്കേഷനിലൂടെ മുന്‍കൂട്ടി അറിയാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. അതായത് നിങ്ങള്‍ വാങ്ങാന്‍ പോകുന്ന ഫോണിന് കൂടുതലായി എത്ര തുക വേണമെന്ന കാര്യം മുന്‍കൂട്ടി മനസിലാക്കുകയും ചെയ്യാം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷവോമി ഈ പദ്ധതി വിശദീകരിച്ചത്.
'ഞങ്ങള്‍ കാസിഫൈയുമായി സഹകരിച്ച് പുതിയൊരു മൊബൈല്‍ഫോണ്‍ കൈമാറ്റ പദ്ധതി ഇന്ത്യയില്‍ ആരംഭിക്കുകയാണ്, ഈ പദ്ധതിയിലൂടെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഫോണുകള്‍ ചുരുങ്ങിയ പണം നല്‍കി സ്വന്തമാക്കാന്‍ സാധിക്കും' പദ്ധതി വിശദീകരണത്തിനിടെ കമ്പനി വ്യക്തമാക്കി. എന്നാല്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഫോണിന്റെ പുനര്‍മൂല്യം ഫോണിന്റെ കാലപ്പഴക്കവും അവസ്ഥയും നോക്കിയാണ് നിര്‍ണയിക്കുകയെന്നും കമ്പനി അധികൃതര്‍ എടുത്തു പറയുന്നു. മാത്രമല്ല ഒരു ഉപകരണം മാത്രമേ ഈ പദ്ധതിയിലൂടെ കൈമാറ്റം ചെയ്യാനും സാധിക്കുകയുള്ളൂ, ഇങ്ങനെ കൈമാറ്റം ചെയ്യുന്നവ കാസിഫൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
2005ല്‍ ഇന്ത്യന്‍ വിപണിയിലിറങ്ങിയ ഷവോമി ചുരുങ്ങിയ കാലംകൊണ്ടാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഷവോമി ഇന്ത്യയില്‍ മൂന്നാമതായി ആരംഭിക്കുന്ന സ്ഥാപനമാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."