HOME
DETAILS
MAL
പ്രാര്‍ഥനാലയത്തിനെതിരായ ആക്രമണം: ബി.ജെ.പി നേതാവ് അറസ്റ്റില്‍
backup
December 10 2017 | 07:12 AM
ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാലയം ആക്രമിച്ച കേസില്‍ ബി.ജെ.പി നേതാവ് അടക്കം നാലു പേര്‍ അറസ്റ്റില്‍. ബി.ജെ.പി പ്രാദേശിക നേതാവ് നന്ദകുമാറാണ് പിടിയിലായത്. ക്രിസ്മസ് ആഘോഷം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍, മുറിയിലെ കസേരകളും ജനല്‍ ചില്ലുകളും തകര്‍ക്കുകയായിരുന്നു.
ശനിയാഴ്ച നടന്ന ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബി.ജെ.പി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലു പേര്‍ അറസ്റ്റിലായത്.
എന്നാല്‍, അനുമതിയില്ലാതെയാണ് സ്ഥലത്ത് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു. അവിടെ ആരാധന നടത്തുന്നതിന് തഹസില്‍ദാല്‍ അനുമതി നിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."