HOME
DETAILS
MAL
രോഹിത് വെമുലയുടെ സഹോദരന് ആണ്‍കുഞ്ഞ് പിറന്നു; പേരിട്ടു, രോഹിത് വെമുലയെന്ന്
backup
December 10 2017 | 17:12 PM
ഹൈദരാബാദ്: സഹോദര സ്നേഹത്തിന് ഇതിലും വലിയ ഉദാഹരണം കാണിക്കാനാവില്ല. ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ അധികാരികളുടെ സമ്മര്‍ദം കാരണം ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ ഓര്‍മ്മകള്‍ ഇനി സഹോദരന്റെ മകനിലൂടെ ജീവിക്കും.
രോഹിത് വെമുലയുടെ സഹോദരന് രാജാ വെമുലയ്ക്ക് പിറന്ന കുഞ്ഞിനാണ് രോഹിത് വെമുലയെന്ന് പേരുവച്ചത്. രാജാ വെമുല തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. രോഹിത് വെമുലയുടെ രൂപസാദൃശ്യത്തിലാണ് ജനിച്ചതെന്നും രാജാ വെമുല പരാമര്‍ശിക്കുന്നു.
ദലിത് വിദ്യാര്‍ഥിയെന്ന ആക്ഷേപവും പരിഹാസവും നേരിട്ടാണ് രോഹിത് വെമുല ഹൈദരാബാദ് യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലില്‍ ജീവനൊടുക്കിയത്. സംഭവം രാജ്യത്താകമാനം വലിയ പ്രതിഷേധത്തിലേക്ക് നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."