HOME
DETAILS

മലബാര്‍ കാന്‍സര്‍ സെന്ററില്‍ 62 തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍

  
backup
December 10 2017 | 23:12 PM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1-4

തലശ്ശേരി: കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ 62 ഓളം കരാര്‍ തൊഴിലാളികള്‍ പരിച്ചു വിടല്‍ ഭീഷണിയില്‍. വാര്‍ഡ് അസിസ്റ്റന്റ്, ക്ലീനിങ് തസ്‌കികകളില്‍ ജോലി ചെയ്യുന്നവരാണ് പിരിച്ചുവിടല്‍ ഭീഷണിയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം നടന്ന സി.പി.എം തലശ്ശേരി ഏരിയാ സമ്മേളനത്തില്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ തൊഴില്‍ ചെയ്യുന്നവരെ പിരിച്ചു വിടുന്നതിനെതിരേ രൂക്ഷ വിമര്‍ശമനമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. എന്നാല്‍ , പിന്നീട് ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന മറുപടിയില്‍ വിഷയം അവസാനിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി എട്ടിന് കണ്ണൂര്‍ ലേബര്‍ ഓഫിസില്‍ ഇത് സംബന്ധിച്ച് മാനേജ്‌മെന്റും തൊഴിലാളി പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ എത്താത്തതിനാല്‍ ചര്‍ച്ച നടന്നില്ല.


15 വര്‍ഷം മുമ്പ് സ്ഥാപനത്തില്‍ ലേബര്‍ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ തൊഴില്‍ പ്രവേശനം ലഭിച്ചവരാണ് പിരിച്ച് വിടല്‍ ഭീഷണിയിലുള്ളത്. 35 വയസിന് താഴെയുള്ളവരെ നിലനിര്‍ത്താനും അതില്‍ കൂടുതല്‍ പ്രായമുള്ളവരെ പിരിച്ചു വിട്ട് കുടുംബശ്രീ വഴി ഈ തസ്തികകളിലേക്ക് പുതിയ തൊഴിലാളികളെ നിശ്ചയിക്കാനുമാണ് മാനേജ്‌മെന്റ് തീരുമാനമെന്ന് പിരിച്ചു വിടല്‍ ഭീഷണിയിലായ തൊഴിലാളികള്‍ പറയുന്നു. ഡിംസബര്‍ ഒന്നോടെ ഇതില്‍ ഭൂരിഭാഗത്തിന്റെയും കോണ്‍ട്രാക്റ്റ് കാലാവധി അവസാനിക്കും. വാര്‍ഡ് അസിസ്റ്റന്റുമാരുടെ കോണ്‍ട്രാക്റ്റ് കാലാവധി ഡിസംബര്‍ 14ന് അവസാനിക്കുകയാണ്. 15 പേരാണ് ഈ തസ്തികയില്‍ ജോലി ചെയ്യുന്നത്. അതേ സമയം ശുചീകരണം, അലക്ക്, വിഭാഗങ്ങളില്‍ 37 പേര്‍ തൊഴില്‍ ചെയ്യുന്നുണ്ട്. താമസിയാതെ ഇവരുടെയും കോണ്‍ട്രാക്റ്റ് കാലാവധിയും അവസാനിക്കും. ഡിസംബര്‍ 15ന് ശേഷം യോഗം ചേര്‍ന്ന് അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും തൊഴിലാളികള്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മാനേജ്‌മെന്റിന് താല്‍പര്യമില്ലെന്നാണ് തൊഴിലാളികള്‍ പരാതിപ്പെടുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago