കോണ്‍ഗ്രസ് - കമ്മ്യൂണിസ്റ്റ് സഖ്യം കാലഘട്ടത്തിന്റെ ആവശ്യം: വീരഭദ്രസിങ്
കോട്ടയം: കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മിലുള്ള സഖ്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീരഭദ്രസിങ്. ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എം അടുത്തു നില്‍ക്കുന്നത് കോണ്ഗ്രസുമായാണെന്നും അദ്ദേഹം പറഞ്ഞു. പള്ളം ആത്രേയ ആയുര്‍വേദ റിസോര്‍ട്ടില്‍ പത്തു ദിവസത്തെ ചികിത്സ പൂര്‍ത്തിയാക്കി മടങ്ങും മുന്‍പ് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ദേശീയ പാര്‍ട്ടിക്കും ദേശീയ തലത്തില്‍ തന്നെ പദ്ധതികളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാവി പരിപാടികള്‍ നിശ്ചയിക്കുന്നത്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസിനും സി.പി.എമ്മിനും ഇത്തരത്തില്‍ കൃത്യമായ പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചലില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരികെ എത്തും. കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ അവിടെ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയ്ക്കു ശേഷം മടങ്ങിയ അദ്ദേഹത്തെ യാത്രയാക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."