HOME
DETAILS

പി.വി അന്‍വര്‍ നിര്‍മിച്ച തടയണ പൊളിക്കാന്‍ ഉത്തരവ്

  
backup
December 11 2017 | 08:12 AM

kerala-11-12-2017-pv-anwar-mla

മലപ്പുറം: കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എ നിര്‍മിച്ച തടയണ പൊളിച്ചുനീക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ്. ഉടമയുടെ സ്വന്തം ചെലവില്‍ വേണം തടയണ പൊളിക്കേണ്ടതെന്നും ഉത്തരവുണ്ട്. തടയണ പൊളിച്ച് നീക്കാത്ത സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ഇത് പൊളിച്ചുനീക്കം. ഇതിനു വരുന്ന ചെലവ് ഉടമസ്ഥനില്‍ നിന്ന് ഈടാക്കുകയും ചെയ്യും.

നേരത്തെ, തടയണ അനധികൃതമാണെന്നും രണ്ടാഴ്ചക്കകം പൊളിച്ചുമാറ്റണമെന്നും പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ശുപാര്‍ശ ചെയ്തിരുന്നു. മലപ്പുറം ജില്ലാ കലക്ടര്‍ക്കാണ് ആര്‍.ഡി.ഒ റിപ്പോര്‍ട്ട് നല്‍കിയത്.

പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ജലസേചനം, പൊതുമരാമത്ത്, ജിയോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നേരത്തേ സ്ഥലം പരിശോധിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. കഴിഞ്ഞ അഞ്ചിന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയതോടെയാണ് ആര്‍.ഡി. ഒ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തടയണ നിര്‍മിക്കാന്‍ യാതൊരു അനുമതിയും പഞ്ചായത്ത് നല്‍കിയിട്ടില്ലെന്ന് ഉര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി ആര്‍.ഡി.ഒക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോണ്‍ക്രീറ്റും കല്ലും ഉപയോഗിച്ചാണ് തടയണ നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് വര്‍ഷം മുന്‍പാണ് അന്‍വര്‍ അനധികൃതമായി തടയണ നിര്‍മിച്ചതായി പരാതി ഉയര്‍ന്നത്. പ്രശ്‌നം വിവാദമായതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് താല്‍കാലികമായി നിര്‍മാണം നിര്‍ത്തിവയ്പ്പിച്ചു. അന്നു തന്നെ പൊളിച്ചുമാറ്റാന്‍ നിര്‍ദേശവും നല്‍കി. ഇതിന് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തി.

ജലസേചന വകുപ്പിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കായിരുന്നു പരിശോധനാചുമതല. തടയണക്കു താഴെ താമസിക്കുന്ന ആദിവാസികള്‍ക്ക് ലഭിക്കേണ്ട ശുദ്ധജലമാണ് തടയണ കെട്ടി തടഞ്ഞുവച്ചിരിക്കുന്നതെന്നും ഇത് പൊളിക്കണമെന്നും എക്‌സിക്യൂട്ടിവ് എന്‍ജിനീയറും റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ പൊളിച്ചുമാറ്റുന്നതിന് നടപടികളൊന്നുമുണ്ടായില്ല.

ഇത് വിവാദമായതോടെയാണ് സംഭവത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അന്നത്തെ ഏറനാട് തഹസില്‍ദാരെ ചുമതലപ്പെടുത്തിയത്. താഹസില്‍ദാര്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി 2016 ജനുവരി ഒന്നിന് അന്നത്തെ ജില്ലാ കലക്ടറായിരുന്ന ടി ഭാസ്‌കരന് സമര്‍പ്പിച്ചു. തുടര്‍ന്ന് ഏറനാട് തഹസില്‍ദാരുടെ റിപ്പോര്‍ട്ട് ശരിവച്ച് 2016 മാര്‍ച്ച് മൂന്നിന് പെരിന്തല്‍മണ്ണ സബ് കലക്ടറും ജില്ലാ കലക്ടര്‍ക്ക്് റിപ്പോര്‍ട്ട് നല്‍കി.
കാട്ടരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി, മലയിടിച്ച് മണ്ണ് നീക്കം ചെയ്ത് തടയണ നിര്‍മിച്ചു, ഇതിന് ജിയോളജി, പഞ്ചായത്ത് എന്നിവയുടെ അനുമതി വാങ്ങിയില്ല, മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ പരിസ്ഥിതി വകുപ്പിന്റെ അനുമതിയും ലഭ്യമാക്കിയില്ല തുടങ്ങി നിരവധി കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്. തടയണ പൊളിച്ചുമാറ്റണമെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.

എന്നാല്‍ നടപടി ഒന്നുമുണ്ടായില്ല. ഇതിനിടെ മൂന്ന്് കലക്ടര്‍മാര്‍ സ്ഥലം മാറി വന്നെങ്കിലും തടയണയില്‍ മാത്രം തൊട്ടില്ല. ഇപ്പോഴത്തെ ജില്ലാ കലക്ടര്‍ അമിത് മീണ ചുമതലയേറ്റിട്ടും ഒരു നടപടിയും ഉണ്ടാകാതായതോടെയാണ് വിവാദം വീണ്ടും തലപൊക്കിയത്. ഇതോടെയാണ് ഒരിക്കല്‍ വിശദമായി പഠിച്ച് നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ച് പുതിയ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago