HOME
DETAILS
MAL
ഖത്തറില്‍ ചൊവ്വാഴ്ച ശക്തമായ കാറ്റിന് സാധ്യത
backup
December 11 2017 | 17:12 PM
ദോഹ: ഖത്തറില്‍ ചൊവ്വാഴ്ച വരെ ശക്തമായ വടക്കു പടിഞ്ഞാറന്‍ കാറ്റ് പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. രാജ്യത്തിന്റെ ഏതാനും ഭാഗങ്ങളില്‍ 30 നോട്ട് വേഗത കൈവരിച്ചേക്കാവുന്ന കാറ്റിന്റെ ശരാശരി വേഗത 15 മുതല്‍ 25 വരെ നോട്ടായിരിക്കും.
ശക്തമായ കാറ്റിനെ തുടര്‍ന്ന് തിരമാല ഏഴ് മുതല്‍ പത്തടി വരെ ഉയരാനും സാധ്യതയുണ്ട്. ഈ മാസം 13ാം തിയ്യതി വരെ കടലില്‍ പോകുന്നവര്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
പൊടിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കാഴ്ചാ പരിധി രണ്ട് കിലോമീറ്ററില്‍ താഴെയാകാന്‍ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലെ തണുത്ത കാലാവസ്ഥ തുടരും. കുറഞ്ഞ താപനില രാത്രി കാലങ്ങളില്‍ 11നും 18നും ഇടയിലായിരിക്കും. കൂടിയ താപനില 19 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 24 വരെയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."