HOME
DETAILS
MAL
തെരുവുനായ്ക്കളുടെ കടിയേറ്റ കുട്ടികള്‍ക്ക് 5,000 രൂപ ധനസഹായം
backup
December 12 2017 | 01:12 AM
തിരുവനന്തപുരം: തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ചെറിയ പരുക്കുകളുള്ള കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5,000രൂപ വീതം ധനസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. കൂടുതല്‍ പരുക്കുള്ളവര്‍ക്ക് കൂടുതല്‍ തുക അനുവദിക്കും. ശിശുക്ഷേമസമിതി ഇടുക്കി ജില്ലാ ചെയര്മാന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന് 2015 ഡിസംബറില്‍ നല്കിയ നിര്‍ദേശം പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."