HOME
DETAILS

ജെ.ജെ ആക്ട്: സാമൂഹ്യനീതി വകുപ്പിന്റെ പരിശോധന അവസാനിപ്പിക്കണമെന്ന് സമസ്ത

  
backup
December 12 2017 | 01:12 AM

%e0%b4%9c%e0%b5%86-%e0%b4%9c%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%b5

കോഴിക്കോട്: ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ മറവില്‍ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ നടത്തുന്ന അനാവശ്യ പരിശോധനയും ഇടപെടലും സ്ഥാപനമേധാവികളെ ഭീഷണിപ്പെടുത്തുന്ന സമീപനവും അവസാനിപ്പിക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു. അഗതി - അനാഥ സംരക്ഷണത്തിന് സാമൂഹിക പ്രതിബദ്ധതയോടെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയാല്‍ ഉണ്ടാകാവുന്ന സാമൂഹിക വിപത്തുകള്‍ ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമാക്കുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ലോകത്തോടുള്ള വെല്ലുവിളിയാണ്. മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയായ ബൈത്തുല്‍ മുഖദ്ദസ് നിലകൊള്ളുന്ന ജറൂസലമിന്റെ പവിത്രത കളങ്കപ്പെടുത്തുന്ന തീരുമാനത്തില്‍നിന്ന് അമേരിക്കന്‍ പ്രസിഡന്റ് പിന്‍മാറണം. യു.എന്‍ ഉള്‍പ്പെടെ ലോക നേതാക്കള്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാട് ശുഭസൂചകമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ഓഖി ദുരന്തത്തില്‍ യോഗം അതിയായ ദുഃഖം രേഖപ്പെടുത്തി. പുതുതായി മൂന്ന് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9780 ആയി ഉയര്‍ന്നു. അല്‍മദ്‌റസത്തുല്‍ദീനിയ്യ ഖിള്‌രിയ്യ മദ്‌റസ ബെങ്ക്ര കസബ (ദക്ഷിണ കന്നഡ), നൂറുല്‍ ഇസ്‌ലാം മദ്‌റസ ഏരുമ്മല്‍ വയല്‍ (കണ്ണൂര്‍), ദാറുല്‍ ഉലൂം മദ്‌റസ ഖത്തീഫ് (ശര്‍ഖിയ്യ) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
ഡിസംബര്‍ 17ന് എറണാകുളത്ത് നടക്കുന്ന സുന്നി യുവജന സംഘം റബീഅ് കാംപയിന്‍ സമാപന സമ്മേളനവും, ഡിസംബര്‍ 28ന് അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ നടക്കുന്ന സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സംഗമവും വിജയിപ്പിക്കാന്‍ യോഗം ആഹ്വാനം ചെയ്തു.
പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, എം.എ ഖാസിം മുസ്‌ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, എം.എം മുഹ്‌യുദ്ദീന്‍ മൗലവി, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, ടി.കെ പരീക്കുട്ടി ഹാജി, എം.സി മായിന്‍ ഹാജി, എം.പി.എം ഹസ്സന്‍ ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പി.എ ജബ്ബാര്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago