ദാറുല്‍ ഹുദാ സമ്മേളനം: ഹുദവീസ് ഹെറാള്‍ഡിന് നാളെ ഫഌഗ് ഓഫ്
മലപ്പുറം: ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ബിരുദദാന പ്രചാരണാര്‍ഥം പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഹുദവീസ് അസോസിയേഷന്‍ 'ഹാദിയ' സംഘടിപ്പിക്കുന്ന ഹുദവീസ് ഹെറാള്‍ഡ് പ്രചാരണ ജാഥക്ക് നാളെ തിരുവനന്തപുരത്തും കാസര്‍കോട്ടും ഫഌഗ്ഓഫ്. തിരുവനന്തപുരത്ത് നിന്ന് തുടങ്ങുന്ന തെക്കന്‍ മേഖലാ ജാഥയും കാസര്‍കോട്ടു നിന്ന് തുടങ്ങുന്ന വടക്കന്‍ മേഖലാ ജാഥയും 18ന് തിങ്കളാഴ്ച കൊണ്ടോട്ടിയില്‍ സമാപിക്കും.
തിരുവനന്തപുരം ബീമാപള്ളി നൂറുല്‍ ഇസ്‌ലാം അറബിക് കോളജില്‍ നടക്കുന്ന ഹെറാള്‍ഡ് ഫഌഗ്ഓഫും പൊതുസമ്മേളനവും സമസ്ത തിരുവനന്തപുരം ജില്ലാ ജന. സെക്രട്ടറി എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് ജാഥാ ക്യാപ്റ്റന് പതാക നല്‍കി ഉദ്ഘാടനം ചെയ്യും.
ഇസ്ഹാഖ് ബാഖവി ചെമ്മാട്, സഈദ് ഫൈസി വിഴിഞ്ഞം, എം.എല്‍.എമാരായ ടി.വി ഇബ്‌റാഹിം, അബ്ദുറസാഖ്, അഡ്വ.എന്‍. ശംസുദ്ദീന്‍, ശിവകുമാര്‍, വി.ടി ബല്‍റാം, പി.കെ ബശീര്‍, ശാഫി പറമ്പില്‍ എന്നിവരും ബീമാപള്ളി റശീദ്, സഈദ് ഹുദവി വല്ലപ്പുഴ, അന്‍വര്‍ സാദത്ത് ഹുദവി, സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവി, നൗഷാദ് ഹുദവി മാനന്തവാടി, അശ്‌റഫ് ഹുദവി അടിമാലി, അശ്‌റഫ് ഹുദവി പൈങ്കണ്ണൂര്‍, നസീഹ് ഹുദവി തുടങ്ങിയവരും സംസാരിക്കും. ജില്ലയിലെ മത രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.
വടക്കന്‍ മേഖലാ ജാഥ കാസര്‍കോട് തളങ്കരയില്‍ സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ ത്വാഖാ അഹ്മദ് മൗലവി ജാഥാ ക്യാപ്റ്റന് പതാക നല്‍കി ഉദ്ഘാടനം നിര്‍വഹിക്കും. സഈദ് ഹുദവി നാദാപുരം, ശരീഫ് ഹുദവി പുതുപ്പറമ്പ്, പി.കെ നാസര്‍ ഹുദവി കൈപ്പുറം, മന്‍സൂര്‍ ഹുദവി പാറക്കടവ്, സയ്യിദ് ബുര്‍ഹാന്‍ ഹുദവി, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ സംസാരിക്കും. ജില്ലയിലെ മത രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."