HOME
DETAILS
MAL
നടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് അറസ്റ്റിലായ യുവാവിന്റെ ഭാര്യ
backup
December 12 2017 | 02:12 AM
ന്യൂഡല്‍ഹി: ദംഗല്‍ സിനിമാ താരം സൈറ വസീമിനെ വിമാനയാത്രക്കിടയില്‍ ഉപദ്രവിച്ചുവെന്ന ആരോപണം ശരിയല്ലെന്ന് അറസ്റ്റിലായ യുവാവിന്റെ ഭാര്യ. ഉപദ്രവിക്കുകയെന്ന ഒരു ഉദ്ദേശവും ഭര്‍ത്താവിനില്ലെന്നും തെറ്റിദ്ധാരണയാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിലെന്നും അവര്‍ പറഞ്ഞു. തന്റെ ഭര്‍ത്താവ് നിരപരാധിയാണ്. ആരെയെങ്കിലും ശാരീരികമായി ഉപദ്രവിക്കണമെന്ന് അദ്ദേഹത്തിന് ഒരുതരത്തിലുള്ള ലക്ഷ്യവും ഉണ്ടായിരുന്നില്ല. ഉറങ്ങാന്‍ കഴിയാതിരുന്ന അദ്ദേഹം വിമാനത്തില്‍ കയറിയ ഉടനെ ഉറങ്ങുകയാണെന്നും തന്നെ ശല്യം ചെയ്യരുതെന്ന് വിമാന ജോലിക്കാരോട് പറഞ്ഞിരുന്നുവെന്നും ഭാര്യ പറയുന്നു. ഉറക്കത്തിനിടയില്‍ ശരീരത്തില്‍ കാല് തൊട്ടുപോയിട്ടുണ്ടെങ്കില് അതൊരിക്കലും അപമര്യാദയായി പെരുമാറുക എന്ന ഉദ്ദേശത്തോടെയല്ലായിരുന്നുവെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."