ആള്‍മാറാട്ടം നടത്തിയ യുവാവിനെ ആധാര്‍ കുടുക്കി
ഹൈദരാബാദ്: ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകനുമായി ജീവിക്കാന്‍ പദ്ധതി തയാറാക്കിയ യുവതിയേയും കാമുകനേയും ആധാര്‍ കുടുക്കി. തെലങ്കാനയിലെ നാഗാര്കുര്നൂല് ജില്ലയിലാണ് സിനിമാക്കഥയെപോലും വെല്ലുന്ന സംഭവം നടന്നത്.
സ്വാതിയെന്ന യുവതി തന്റെ ഭര്‍ത്താവ് സുധാകര്‍ റെഡ്ഡിയെ കാമുകന് രാജേഷിന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തൊട്ടടുത്ത വനത്തില്‍ സംസ്കരിച്ചു. കാമുകന് രാജേഷിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കി ആരാണെന്ന് മനസിലാക്കാന്‍ കഴിയാതാക്കി. തുടര്‍ന്ന് ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് വീണെന്നുപറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സുധാകര്‍ റെഡ്ഡിയുടെ മുഖത്തോട് രൂപസാമ്യം വരുത്തിയെങ്കിലും ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ സുധാകര്‍ റെഡ്ഡിയുടെ ആധാര്‍ കാര്‍ഡിലെ വിരലടയാളവുമായി രാജേഷിന്റെ വിരലുകള്‍ക്ക് സാമ്യമുണ്ടോയെന്ന് നോക്കി.
സംഭവത്തില്‍ സുധാകര്‍ റെഡ്ഡിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ ബന്ധുക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് ഈ തിരക്കഥക്ക് മേല്‍നോട്ടം വഹിച്ച സ്വാതിയെയും കാമുകന് രാജേഷിനേയും പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."