HOME
DETAILS
MAL
വെനിസ്വല പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പ്രതിപക്ഷ കക്ഷികള്‍ക്ക് നിരോധനം
backup
December 12 2017 | 03:12 AM
കാരക്കാസ്: വെനസ്വലയില്‍ അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു വിലക്ക്. പ്രസിഡന്റ് നിക്കോളാസ് മദുറോ തന്നെയാണ് നിരോധനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത പാര്‍ട്ടികള്‍ക്കു മാത്രമേ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും പങ്കെടുക്കാനാകൂവെന്ന് മദുറോ അറിയിച്ചു.
രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ ജസ്റ്റിസ് ഫസ്റ്റ്, പോപുലര്‍ വില്‍, ഡെമോക്രാറ്റിക് ആക്ഷന്‍ തുടങ്ങിയവയെല്ലാം ഞായറാഴ്ച നടന്ന മേയര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."