HOME
DETAILS

അറബ് രോഷം പടരുന്നു; ആഫ്രിക്കയിലും വന്‍ പ്രതിഷേധം

  
backup
December 12 2017 | 03:12 AM

%e0%b4%85%e0%b4%b1%e0%b4%ac%e0%b5%8d-%e0%b4%b0%e0%b5%8b%e0%b4%b7%e0%b4%82-%e0%b4%aa%e0%b4%9f%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%86%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%bf

റബാത്ത്: ജറൂസലം വിഷയത്തില്‍ പശ്ചിമേഷ്യയ്ക്കും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളിലും വന്‍ പ്രതിഷേധം. ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഫലസ്തീന്റെ പതാകയുമായാണു പ്രതിഷേധക്കാര്‍ പ്രകടനത്തില്‍ അണിനിരന്നത്.
തുര്‍ക്കി, ഈജിപ്ത്, പാകിസ്താന്‍, ആഭ്യന്തരയുദ്ധം തകര്‍ത്ത യമന്‍, സിറിയ എന്നിവിടങ്ങളിലും ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി കഴിഞ്ഞ ദിവസവും പ്രകടനങ്ങള്‍ നടന്നു. ഈജിപ്തിലെ പ്രശസ്തമായ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സംയുക്ത പ്രതിഷേധം നടന്നു. കറാച്ചിയില്‍ യു.എസ് കോണ്‍സുലേറ്റിനു മുന്നില്‍ നിരവധി പേര്‍ പ്രതിഷേധം സംഘടിപ്പിച്ചു.
അധിനിവിഷ്ട ഫലസ്തീനില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും സംഘര്‍ഷത്തില്‍ അയവില്ല. കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ 157 പേര്‍ക്ക് പരുക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്റ് റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, സമാധാന സന്ദേശവുമായി എത്തിയ ബഹ്‌റൈന്‍ പ്രതിനിധി സംഘത്തെ ഫലസ്തീനില്‍ തടഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് സമാധാന പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുള്ള 25 പേരടങ്ങുന്ന മതാന്തര സംഘം ഞായറാഴ്ച ഇസ്‌റാഈല്‍ സന്ദര്‍ശിച്ചിരുന്നു. മുസ്‌ലിം, ക്രിസ്ത്യന്‍, ഹിന്ദു, സിഖ് നേതാക്കളും സംഘത്തിലുണ്ട്.
അധിനിവിഷ്ട വെസ്റ്റ് ബാങ്ക്, ജറൂസലം, ഗസ്സ, റാമല്ല എന്നിവിടങ്ങളിലാണ് ശക്തമായ ജനകീയ പ്രതിഷേധം തുടരുന്നത്. ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ ഇസ്‌റാഈല്‍ സൈനിക നടപടികളില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച ലബനാനിലെ ബൈറൂത്തിലുള്ള യു.എസ് എംബസിക്കു മുന്നില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇതേതുടര്‍ന്ന് പൊലിസ് ടിയര്‍ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ യു.എസ് എംബസിക്കു മുന്നിലും ഞായറാഴ്ച പതിനായിരങ്ങള്‍ ട്രംപിന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  22 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  22 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  22 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  22 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago