HOME
DETAILS
MAL
ബഹ്റൈന്‍ ദേശീയദിനം: 82 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചു
backup
December 12 2017 | 05:12 AM
മനാമ: ബഹ്റൈന്റെ നാല്‍പ്പത്തിയാറാം ദേശീയദിനം പ്രമാണിച്ച് വിവിധ കുറ്റങ്ങള്‍ക്ക് ജയിലിലായിരുന്ന 82 തടവുകാര്‍ക്ക് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ മോചനം പ്രഖ്യാപിച്ചു.
ശിക്ഷാ കാലാവധിയുടെ നല്ലൊരു ഭാഗം തടവില്‍ കഴിഞ്ഞവരെയാണ് പ്രധാനമായും വിട്ടയക്കുക. ബഹ്റൈനിലെ വിശേഷ ദിവസങ്ങളോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ക്ക് മുന്നോടിയായാണ് തടവുകാര്‍ക്ക് മോചനം പ്രഖ്യാപിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം 45ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 93 തടവുകാര്‍ക്കാണ് മോചനം നല്‍കിയിരുന്നത്.
തടവുകാര്‍ക്ക് മാനസാന്തരം ഉണ്ടാക്കുന്നതിനും രാജ്യത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാനും ഇത്തരം മോചനങ്ങള്‍ വഴി സാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."