ഒന്‍പത്, പതിനൊന്ന് ക്ലാസുകളില്‍ കോമണ്‍ എക്‌സാമിനേഷന്‍സ് പുനഃസ്ഥാപിക്കാണ് ഒരുങ്ങി സഊദിയിലെ സി.ബി.എസ്.ഇ സ്‌കൂളുകള്‍
ജിദ്ദ: സി.ബി.എസ്.ഇ ഒന്‍പത്, പതിനൊന്ന് ക്ലാസുകളില്‍ മുന്‍പുണ്ടായിരുന്ന കോമണ്‍ എക്‌സാമിനേഷന്‍സ് പുനഃസ്ഥാപിക്കാണ് ഒരുങ്ങുന്നു. ദമാമില്‍ നടന്ന ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ ദ്വിദിന സമ്മേളനത്തിലാണ് തീരുമാനം. പത്തു വര്‍ഷങ്ങളായി ഈ ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷ അപ്രധാനമായിരുന്നു. ഇതേ തുടര്‍ന്നാണ് പഴയ പടിയിലുള്ള പരീക്ഷ പുനരവരോധിക്കുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച നടത്തിയത്. ഇതു സി.ബി.എസ്.ഇ. സഊദിയിലെ മുഴുവന്‍ ഇന്ത്യന്‍ സിലബസ് സ്‌കൂളുകളിലും പ്രാവര്‍ത്തികമാക്കാനും തീരുമാനിച്ചു.
അതേസമയം, ഈ വര്‍ഷം ജൂലൈ അഞ്ചു മുതല്‍ അടക്കുന്ന സ്‌കൂള്‍, വേനലവധിയ്ക്ക് ശേഷം സെപ്റ്റംബര്‍ രണ്ടിനാണ് തുറക്കുക. അവധി ഏറെ നേരത്തേ പ്രഖ്യാപിച്ചതു ഒരേ തിയതികളില്‍ ആയതും രക്ഷിതാക്കള്‍ക്ക് വിമാന ബുക്കിങ്ങും മറ്റും മുന്‍കൂട്ടി ഏര്‍പ്പാടാക്കാന്‍ സഹായകരമായി. യോഗത്തില്‍ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ ഭരണപരവും അക്കാദമികവുമായ നിരവധി വിഷയങ്ങളില്‍ സി.ബി.എസ.്ഇ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച വിവിധ സ്‌കൂളുകളുടെ നിര്‍ദേശങ്ങളും വീക്ഷണങ്ങളും ചര്‍ച്ച ചെയ്തു.
പ്രവാസ രാജ്യത്തിന്റെ നിയമങ്ങളെയും നിയന്ത്രണങ്ങളെയും പൂര്‍ണാര്‍ത്ഥത്തില്‍ പാലിക്കാന്‍ ഇന്ത്യന്‍ സ്‌കൂളുകളുടെ പാട്രണ്‍ കൂടിയായ അംബാസഡര്‍ അഹമ്മദ് ജാവേദ് സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിലുള്ള വൈമുഖ്യം ഇന്ത്യന്‍ സമൂഹത്തിന്റെയും രാജ്യത്തിന്റെയും പ്രവാസ നാട്ടിലുള്ള പ്രതിഛായ നശിപ്പിക്കും. സ്‌കൂളുകളിലെ പഠന നിലവാരം നിലനിര്‍ത്താനും ഇന്ത്യന്‍ സമൂഹത്തിന്റെ ചാലക ശക്തിയായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് സാധിക്കണമെന്നും അംബാസഡര്‍ നിര്‍ദേശിച്ചു. സഊദിയിലെ സി.ബി.എസ്.ഇ ജിദ്ദ ചാപ്റ്ററിലെ പത്തു കമ്മ്യൂണിറ്റി സ്‌കൂളുകള്‍ ഉള്‍പ്പെടെ മൊത്തം മുപ്പത്തി അഞ്ചു സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരാണ് യോഗത്തില്‍ പങ്കെടുത്തത്. മൊത്തം നാല്‍പത്തി രണ്ടു സ്‌കൂളുകള്‍ ഉള്‍പ്പെട്ടതാണ് സി.ബി.എസ്.ഇ സഊദി ചാപ്റ്റര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."