തണ്ടര്‍ബേര്‍ഡിനെ പിടിച്ചുകെട്ടാന്‍ റിബെല്‍ വരുന്നു
ഇന്ത്യന്‍ ബൈക്ക് വിപണിയിലെ ക്രൂയിസര്‍ സെഗ്മെന്റില്‍ ശക്തനായ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡിനെ മുട്ടുകുത്തിക്കാന്‍ റിബെല്‍ 300 നിരത്തില്‍ എത്തിക്കാന്‍ ഒരുങ്ങി ഹോണ്ട. ഇന്ത്യന്‍ പ്രവേശനം ശരി വെക്കുന്ന തരത്തില്‍ റിബെല്‍ 300ന്റെ പേറ്റന്റ് ഹോണ്ട സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. അതിനാല്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച റിബെല്‍ കുറഞ്ഞ വിലയില്‍ ആയിരിക്കും വിപണിയില്‍ ലഭ്യമാവുക.
അരങ്ങേറ്റത്തിന് മുന്നോടിയായി ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ആയിരിക്കും റിബെലിനെ ഹോണ്ട ആദ്യമായി അവതരിപ്പിക്കുക. സി.ബി.ആര് 300ന്റെ മെക്കാനിക്കല്‍ ഫീച്ചേര്‍സ് അടിസ്ഥാനമാക്കിയാണ് നിര്‍മാണം. 286 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്ജിന് 27 ബി.എച്ച്.പി പവറും 24 എന്‍.എം ടോര്‍ക്കും നല്കി ഇവനെ കരുത്തനാക്കുന്നു. സര്‍വ്വത്ര ക്രൂസര്‍ ഡിസൈന്‍ നല്കുന്ന രീതിയില്‍ ഉയര്‍ന്ന് നില്ക്കുന്ന ഫ്യുവല്‍ ടാങ്ക് സിംഗിള്‍ ഹെഡ്ലൈറ്റ് ക്ലസ്റ്റര്‍, സിംഗില്‍ പോഡ് ആള് ഡിജിറ്റല്‍ ക്ലസ്റ്റര്‍ ഡിസ്പ്ലേ എന്നിവ റിബെലിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
6 സ്പീഡ് ഗിയര്‍ ബോക്സ് സുരക്ഷ നല്കാന് ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം എന്നിവ മറ്റു പ്രത്യേകതകള്‍. 2 ലക്ഷം രൂപ മുതല്‍ 2.3 ലക്ഷം രൂപ വരെ വിപണി വില പ്രതീക്ഷിക്കുന്ന റിബെലിനോട് നിറത്തില്‍ ഏറ്റുമുട്ടാന്‍ തണ്ടര്‍ബേര്‍ഡിനെ കൂടാതെ ബജാജ് അവെഞ്ചര്‍, സുസുക്കി ഇന്‍ട്രൂഡര്‍ എന്നിവരും നിരത്തില്‍ ഉണ്ടാവും. റിബെല്‍ 300നെ കൂടാതെ റിബെല്‍ 500 ക്രൂസര്‍ പതിപ്പും ഇന്ത്യയിലെത്തിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."