മാനവികത വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത്; എം.എസ്.എഫ് സൗഹൃദത്തെരുവ് നാളെ
കോഴിക്കോട്: നിരവധി നീതി നിഷേധങ്ങളും സാമൂഹിക പ്രതിസന്ധികളും ജനസമൂഹവും വിദ്യാര്‍ത്ഥികളും നേരിട്ട് കൊണ്ടിരിക്കുകമ്പോള്‍ നിസ്സാരമായ ചില വിവാദങ്ങള്‍ ഉയത്തിപ്പിടിച്ച് കൊണ്ട് സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാനുള്ള എസ്.എഫ്.ഐ ശ്രമം ചെറുക്കുന്നതിനായി വിവേകരഹിതമായ പ്രതികരണങ്ങള്‍ക്ക് പകരം വൈചാരികമായ സംവാദങ്ങള്‍ രൂപപെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 'മാനവികത വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് ' എന്ന പ്രമേയത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ എം എസ് എഫ് സൗഹൃദതെരുവ് ഡിസംബര്‍ 13ന് നടത്തുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന:സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു.
കപട മാനവികത ഉയര്‍ത്തി വിദ്യാര്‍ത്ഥികളെയും പൊതു സമൂഹത്തയും വഞ്ചിക്കാനുള്ള എസ്.എഫ്.ഐ സമീപനം പരിഹാസ്യമാണ്. വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടിയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടിയും തെരുവുകളില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന, തലശ്ശേരിയിലെ നിയമ പഠന കേന്ദ്രത്തിലും തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിലും നാട്ടകം പോളിടെക്‌നിക് കോളജിലും വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവരുടെ പഠന സ്വാത്രന്ത്യം നിഷേധിച്ച എസ്.എഫ്.ഐ, വിദ്യാര്‍ത്ഥി സമൂഹത്തിന് മുമ്പില്‍ മാപ്പ് പറയേണ്ടതാണെന്ന് എം.എസ് എഫ് നേതാക്കള്‍ അഭിപ്രയപ്പെട്ടു.
പരിപാടിയില്‍ രാഷ്ട്രീയ അക്രമണങ്ങള്‍ക്ക് വിധേയമായി പഠന സ്വാതന്ത്രം നിഷേധിക്കപെട്ടവര്‍, സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും .പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറത്ത് വെച്ച് നടക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."