HOME
DETAILS

വ്യാജവാഹന രജിസ്‌ട്രേഷന്‍: സുരേഷ് ഗോപി എം.പി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

  
backup
December 12 2017 | 10:12 AM

suresh-gopi-anticipatory-bail-application

തിരുവനന്തപുരം: ബി.ജെ.പി രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആഡംബര വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസിലാണ് ജാമ്യാപേക്ഷ. വെള്ളിയാഴ്ച്ച ഹരജിയില്‍ വാദം കേള്‍ക്കും. കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

നികുതിവെട്ടിക്കാന്‍ വ്യാജരേഖ നിര്‍മിച്ചതിന് സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

സുരേഷ്‌ഗോപി നല്‍കിയ രേഖകള്‍ വ്യാജമാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ് 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ്‌ഗോപി വാഹനം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ പേരില്‍ അവിടെ അപ്പാര്‍ട്ട്‌മെന്റില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

മറ്റൊരു സംസ്ഥാനത്തുനിന്ന് വാങ്ങുന്ന വാഹനം 13 മാസത്തിനകം സ്വന്തം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ആദ്യത്തെ കാര്‍ ഏഴു വര്‍ഷമായും രണ്ടാമത്തെ കാര്‍ 17 മാസമായും പുതുച്ചേരി രജിസ്‌ട്രേഷനിലാണ് സുരേഷ്‌ഗോപി ഉപയോഗിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago