വിത്തില്‍ കുടുങ്ങി സബ്‌സിഡി കിട്ടാതെ നെല്‍ കര്‍ഷകര്‍
സ്വന്തം വിത്തുകൊണ്ട് കൃഷിയിറക്കിയവര്‍ക്കാണ് സബ്‌സിഡി നിഷേധിച്ചത്4
പാലക്കാട്: കേരള സംസ്ഥാന വിത്തുല്‍പ്പാദന കേന്ദ്രത്തിന്റെ വിത്ത് ഉപയോഗിക്കാതെ സ്വന്തം വിത്തുകൊണ്ട് കൃഷിയിറക്കിയ കര്‍ഷകര്‍ വെട്ടിലായി. പാലക്കാടിലെ നെല്‍കര്‍ഷകര്‍ ഒന്നാംവിളയിറക്കി രണ്ടാം കളയെടുപ്പ് തുടങ്ങിയിട്ടും സബ്‌സിഡികള്‍ ലഭിക്കാത്തതില്‍ കൃഷിഭവനില്‍അന്വേഷിച്ചപ്പോഴാണ് നിയമ തടസം കര്‍ഷകര്‍ അറിഞ്ഞത്. കൃഷി ഡയറക്ട്ടരുടെ ഏപ്രില്‍ നാലിന് ഇറക്കിയ ഉത്തരവ് പ്രകാരം'സസ്‌റ്റൈനബിള്‍ ഡെവലപ്പ്‌മെന്റ് ഓഫ് റൈസ്'പദ്ധതിയില്‍ കെ.എസ്.എസ്.ഡി.എയില്‍ നിന്നും വിത്ത് വാങ്ങി ഉപയോഗിച്ചവര്‍ക്ക് മാത്രമേ സബ്‌സിഡി നല്‍കിയാല്‍ മതിയെന്ന് പറഞ്ഞിട്ടുള്ളത്. നെല്‍കൃഷിയിറക്കാനുള്ള വിത്തിനും, നിലമൊരുക്കുന്നതിനും ഉള്ള സഹായമാണിത്. ഒരു ഹെക്റ്റര്‍ കൃഷി ചെയ്താല്‍ 1500 രൂപ എന്നതാണ് ഇതോടെ ഇല്ലാതായത്.
കൂടാതെ കേരളത്തിന്റെ പ്രാചീന നെല്ലിനങ്ങള്‍ കൃഷിചെയ്യുന്നതിനും പ്രത്യേക സഹായമുണ്ട്. പോക്കാലി, ഞവര,ബസുമതി, ജീരകശാല, ഗന്ധശാല എന്നി നെല്ലിനങ്ങള്‍ കൃഷിയിറക്കിയാല്‍ ഹെക്ടറിന് 10000 രൂപ ധനസഹായം ലഭിക്കും. എന്നാല്‍ ഈ കൃഷിയും കെ.എസ്.എസ്.ഡി.എയില്‍ നിന്നും വിത്ത് വാങ്ങി കൃഷിയിറക്കിയവര്‍ക്ക് മാത്രമായി മാറും. സ്വന്തമായി പരിചരിച്ച് ഉണ്ടാക്കിയ വിത്തിനു പകരം 40 രൂപ നല്‍കി വിത്തുകള്‍ വാങ്ങി കൃഷിയിറക്കുന്നത് കര്‍ഷകനെ സംബദ്ധിച്ചിടത്തോളം ആത്മഹത്യാപരമായ നടപടിയാണ്. സര്‍ക്കാര്‍ വകുപ്പുകളിലൂടെ ലഭിക്കുന്ന വിത്തുകള്‍ പലപ്പോഴും കാലപ്പഴക്കത്തിനാല്‍ മുളയ്ക്കാറില്ല എന്നതാണ് കര്‍ഷകര്‍ പൊതുവെ പറയുന്നത്. വിത്തും പണിയായുധങ്ങളുംപരസ്പ്പരം കൈമാറ്റം ചെയ്തുവന്ന കാര്‍ഷിക സംസ്‌ക്കാരത്തെ നശിപ്പിക്കുന്ന രീതിയാണ് കൃഷിവകുപ്പ് ഇതിലൂടെ കൊണ്ടുവന്നത് രണ്ടു മാസം മുന്‍പു തന്നെ ട്രഷറി അലോട്ട്‌മെന്റ് വന്നെങ്കിലും ഉത്തരവിലെ തടസം കാരണം ഒരു രൂപപോലും വിതരണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഇപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."