സ്വകാര്യ ഹജ്ജ് ഗ്രൂപ്പ്: സര്‍വിസ് ചാര്ജ്് ഈടാക്കുന്നതിനെതിരേ പ്രതിഷേധം
കൊണ്ടോട്ടി: സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേന തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് മാത്രം സര്‍വിസ് ചാര്‍ജ് ഈടാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരം നടത്താന്‍ ഇന്ത്യന്‍ ഹജ്ജ് - ഉംറ ഗ്രൂപ്പ് അസോസിയേഷന് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. തീര്‍ഥാടകരെക്കൂടി ഉള്‍പ്പെടുത്തിയാണ് പ്രക്ഷോഭം സംഘടിപ്പിക്കുക. നിലവില്‍ സര്‍ക്കാര്‍ മുഖേന പോകുന്ന തീര്‍ഥാടകരില്‍ നിന്ന് യാതൊരു ടാക്സും ഈടാക്കുന്നില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
ഈ വിഷയത്തില്‍ സുപ്രിം കോടതിയുടെ തീര്‍പ്പിന് വേണ്ടി കാത്തിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ 5 വര്‍ഷം സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിനു പോയ തീര്‍ഥാടകരില്‍ നിന്ന് സേവന നികുതി ആവശ്യപ്പെട്ടു നോട്ടിസയക്കുന്നത് തികഞ്ഞ ഭരണഘടനാ ലംഘനമാണെന്ന് യോഗം വിലയിരുത്തി.
സി. മുഹമ്മദ് ബഷീര്‍ (ചെയര്മാന്), എം.എ. അസീസ് (കണ്‍വീനര്‍),അഹമ്മദ് ദേവര്‍കോവില്‍, ടി. മുഹമ്മദ്ഹാരിസ്, എ.എം. പരീദ് ഹാജി (അംഗങ്ങള്‍) എന്നിവരടങ്ങിയ സമരസമിതിക്ക് രൂപം നല്കി.
പ്രസിഡന്റ് പി.കെ. മുഹമ്മദ് കുട്ടി മുസ്ലിയാര് അധ്യക്ഷനായി. അഡ്വ. പീര്‍മുഹമ്മദ്, പി.കെ.എം. ഹുസൈന് ഹാജി, വി. ചേക്കുട്ടിഹാജി, മൊയ്തു സഖാഫി, മൊയ്തീന്‍ഫൈസി പുത്തനഴി, പി.കെ. മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."