വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷ
തിരുവനന്തപുരം: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി 2018 മാര്‍ച്ചില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതു പരീക്ഷയുടെ തിയറി വിഷയങ്ങള്‍ മാര്‍ച്ച് ഏഴിനും വൊക്കേഷനല്‍ മൊഡ്യൂള്‍ പ്രായോഗിക പരീക്ഷകളും നോണ്‍ വൊക്കേഷനല്‍ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകളും ഫെബ്രുവരി 12 നും ആരംഭിക്കും.
ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 21 വരെയും 20 രൂപ പിഴയോടെ ജനുവരി അഞ്ച് വരെയും '02020110293 VHSE Fees' എന്ന ശീര്‍ഷകത്തില്‍ ഫീസടയ്ക്കാം. അപേക്ഷാ ഫോമും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും.
കണക്ക് അധിക വിഷയമായി പരീക്ഷ എഴുതുന്ന സ്‌കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ 100 രൂപ ഫീസ് അധികമായി അടയ്ക്കണം.
കൂടുതല്‍ വിവരങ്ങളടങ്ങിയ പരീക്ഷാ വിജ്ഞാപനം www.vhsexaminationkerala.gov.in ല്‍ ലഭ്യമാണ്.
അപേക്ഷകളുടെ മാതൃക പരീക്ഷാ വിജ്ഞാപനത്തില്‍ നിന്ന് പകര്‍പ്പുകള്‍ എടുത്തോ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തോ ഉപയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."