കെ.എസ്.ആര്‍.ടി.സിയില്‍ അഞ്ചുമാസമായി പെന്‍ഷനില്ല; കുടിശ്ശിക തീര്‍ക്കാന്‍ കോടികള്‍ വേണം
തിരുവനന്തപുരം: കടക്കെണിയില്‍പെട്ട് ഉഴലുന്ന കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ചുമാസം പിന്നിട്ടു. ഇതോടെ പെന്‍ഷന്‍തുക മാത്രം ആശ്രയിച്ചു കഴിയുന്നവരുടെ അവസ്ഥ പരിതാപകരമായി.
40,000ത്തോളം വരുന്ന പെന്‍ഷന്‍കാര്‍ക്കായി മൂന്നു മാസത്തെ മുഴുവന്‍ തുകയും രണ്ടു മാസത്തെ ഭാഗികമായ തുകയുമാണ് പെന്‍ഷനായി നല്‍കാനുള്ളത്. ഇതാകട്ടെ 250 കോടിയോളം രൂപ വരും.
ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ മുഴുവന്‍ തുകയും ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളിലെ പകുതി തുകയുമാണ് പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാനുള്ളത്.
പരിഷ്‌കരണ നടപടികളുടെ ഭാഗമായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് വായ്പയെടുത്ത് വന്‍ പലിശക്കെടുത്ത വായ്പകള്‍ ഒഴിവാക്കി അതിലൂടെ ഉണ്ടാകുന്ന ലാഭം പെന്‍ഷന്‍ നല്‍കാന്‍ ഉപയോഗിക്കാമെന്ന തീരുമാനത്തിലായിരുന്നു സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും. എന്നാല്‍, വായ്പ സംബന്ധിച്ച കാര്യം സര്‍ക്കാരോ, കെ.എസ്.ആര്‍.ടി.സിയോ ഇപ്പോള്‍ മിണ്ടുന്നില്ല.
കെ.എസ്.ആര്‍.ടി.സിയില്‍ സമയബന്ധിതമായി പെന്‍ഷന്‍ കൊടുക്കുമെന്ന പ്രകടനപത്രികയിലെ ഉറപ്പാണ് ഇടത് സര്‍ക്കാര്‍ ലംഘിച്ചിരിക്കുന്നതെന്ന് പെന്‍ഷന്‍കാര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."