നീലക്കുറിഞ്ഞി ഉദ്യാനം: ദേവികുളം സബ് കലക്ടടര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണം: ആറുമാസത്തിനുള്ളില്‍ തുടര്‍നടപടിയെന്ന് റവന്യൂ മന്ത്രി
തൊടുപുഴ: നീലക്കുറിഞ്ഞി ഉദ്യാന മേഖലയിലെ കൈയേറ്റം സംബന്ധിച്ച് ദേവികുളം സബ് കലക്ടറോട് വിശദമായ റിപോര്‍ട്ട് ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മൂന്നംഗ മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറുമാസത്തിനുള്ളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. കുടിയേറ്റ കര്‍ഷകരുടെ പേരില്‍ നടക്കുന്ന വ്യാപക കൈയേറ്റം ഒരുകാരണവശാലും അംഗീകരിക്കില്ല. നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ചുവരികയാണ്. തെറ്റ് കണ്ടെത്തിയാല്‍ നടപടിയുണ്ടാവുമെന്നും വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമയ ബന്ധിതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് നടപടി സ്വീകരിക്കും. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ പരിധിയില്‍ താമസിച്ചുവരുന്ന വട്ടവട പഞ്ചായത്തിലെ ഒരാളെപ്പോലും പുറത്താക്കില്ല. നീലക്കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ച് 11 വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ണമായി അത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന് നിയോഗിക്കപ്പെട്ട സെറ്റില്‍മെന്റ് ഓഫിസറുടെ പ്രവര്‍ത്തനം നടക്കണമെങ്കില്‍ ഉദ്യോഗസ്ഥരും ജനങ്ങളും പരസ്പര വിശ്വാസത്തിലൂന്നി സഹകരിക്കണം. ഉദ്യോഗസ്ഥന്‍മാരെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താനും നിയമപരമായി പരിശോധിക്കാനും ബാധ്യതപ്പെട്ടവരാണ്. അതില്‍ യാന്ത്രികമായ സമീപനം പാടില്ല. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി ആറു മാസത്തിനകം ഇതില്‍ പരിഹാരമുണ്ടാക്കണം. പരിശോധനക്കായി ജനങ്ങള്‍ രേഖകളുമായി ആര്‍.ഡി.ഒ ഓഫിസില്‍ എത്തണമെന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സംവിധാനത്തേക്കുറിച്ച് ആലോചിക്കും. സര്‍വേക്കും പരിശോധനക്കും നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വിവരങ്ങളും രേഖകളും നല്‍കി ജനങ്ങള്‍ സഹകരിക്കണം. മുഖമ്രന്ത്രിയുമായി ചര്‍ച്ചചെയ്ത് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും റവന്യൂമന്ത്രി അവലോകന യോഗത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."