നിര്‍ഭയാ കേസില്‍ വാദം തുടങ്ങി; കേസ് ജനുവരി 22ന് പരിഗണിക്കും
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതിനല്‍കിയ പുനപ്പരിശോധനാഹരജിയില് വാദംകേള്‍ക്കുന്നത് തുടങ്ങി. കേസില്‍ ശിക്ഷിക്കപ്പെട്ട നാലുപ്രതികളില്‍ ഒരാളായ മുകേഷിന്റെ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്‍പാകെ വാദം തുടങ്ങിയത്. മുകേഷിനുവേണ്ടി അഡ്വ. എം.എല്‍ ശര്‍മയാണ് ഹാജരായത്. ഇദ്ദേഹത്തിന്റെ വാദം പൂര്‍ത്തിയായതിനു പിന്നാലെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ സിദ്ധാര്‍ഥ് ലൂത്രയുടെ എതിര്‍വാദവും നടന്നു. ഇന്നലെ വാദം നടക്കുന്നതിനിടെ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പവന്, വിനയ് ശര്‍മ, അക്ഷയ് എന്നിവര്‍ക്കു കൂടി പുനപ്പരിശോധനാ ഹരജി നല്കാന് സമയം അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന് ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ച പത്തുദിവസത്തിനുള്ളില്‍ ഹരജി നല്‍കാനും നിര്‍ദേശിച്ചു. ഇതിനുപിന്നാലെ കേസ് അടുത്തമാസത്തേക്കു നീട്ടി മൂന്നംഗബെഞ്ച് ഉത്തരവിടുകയായിരുന്നു. കേസ് ജനുവരി 22നു വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."