പൗരനുള്ള അവകാശമേ ജനപ്രതിനിധിക്കുള്ളൂ: കാനം
കോഴിക്കോട്: രാജ്യത്തെ ഒരു പൗരനുള്ള അവകാശമേ ജനപ്രതിനിധിക്കും മന്ത്രിമാര്ക്കുമുള്ളൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അതിനാല്‍ നിയമം ലംഘിച്ചിട്ടുണ്ടോ അവര്‍ക്കെതിരേ നടപടിയെടുക്കണം.
നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ആരാണെങ്കിലും നടപടിയെടുക്കണമെന്നതാണു സി.പി.ഐയുടെ നിലപാടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പി.വി അന്‍വര്‍ എം.എല്‍.എയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. വിട്ടുപോയവരെ മുന്നണിയിലേക്കു സ്വാഗതം ചെയ്തുകൊണ്ടു എല്‍.ഡി.എഫ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലപാട് സ്വീകരിച്ചിട്ടുണ്ട്. കെ.ഇ. ഇസ്മയിലിനെതിരേയുള്ള പാര്‍ട്ടി നടപടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. അതനുസരിച്ചാണ് പന്ന്യന്‍ രവീന്ദ്രന് ജനറല്‍ ബോഡിയോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഇതില്‍ യാതൊരു വിവാദവുമില്ലെന്നും സംസ്ഥാന സെക്രട്ടറി കൂടിയായതിനാലാണ് താന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."