കേരളത്തില്‍ ആദ്യമായി പുരികപ്പുള്ളിനെ കണ്ടെത്തി
പൊന്നാനി: പുതിയൊരിനം ദേശാടനക്കിളി കൂടി കേരളത്തില്‍. പക്ഷിനിരീക്ഷകരിലും ശാസ്ത്രജ്ഞരിലും ഒരുപോലെ കൗതുകം ജനിപ്പിക്കുന്ന പുരികപ്പുള്ള് എന്ന ദേശാടനപ്പക്ഷിയെയാണ് ഇതാദ്യമായി കേരളത്തില്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചത് .
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ അസിസ്റ്റന്റ് ലീഗല്‍ ഓഫിസറും പക്ഷി നിരീക്ഷകനുമായ പി.ബി ശ്യാംകുമാറാണ് പുരികപ്പുള്ളിനെ കണ്ടെത്തിയത്. പെരുമ്പാവൂരിലെ ഇരിങ്ങോള്‍ കാവിലാണ് പക്ഷിയെ കണ്ടെത്തിയത്. മരങ്ങള്‍ക്കിടയില്‍ നിലയുറപ്പിച്ചിരുന്ന പക്ഷിയെ ശ്യാംകുമാര്‍ കാമറിയിലാക്കുകയായിരുന്നു. ഇതോടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദേശാടനക്കിളികളുടെ ഇനം 519 ആയി .
ആദ്യമായാണ് ഈ പക്ഷിയെ കേരളത്തില്‍ കാണുന്നതെന്ന് തൃശൂര്‍ മണ്ണുത്തി സര്‍വകലാശാലയിലെ വന്യജീവി വകുപ്പ് മേധാവി ഡോക്ടര്‍ നമീര്‍ പറയുന്നു.
യൂറോപ്പിലും സൈബീരിയയ്ക്ക് കിഴക്ക് ടൈഗ വനങ്ങളിലും പ്രജനനം നടത്തുന്ന പുരികപ്പുള്ളിനെ 2007-ല്‍ ജെറുസലേം പക്ഷിനിരീക്ഷണ കേന്ദ്രത്തിലാണ് രണ്ടാമതായി കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്.
ആദ്യം രേഖപ്പെടുത്തിയത് 1996 ഒക്ടോബറിലാണ്. പക്ഷിയുടെ പുരികത്തിന്റെ പ്രത്യേകതയാണ് ഈ പേര് വരാന്‍ കാരണം. ഐ ബ്രോഡ് ത്രുശ് എന്നാണ് പക്ഷിയുടെ ഇംഗ്ലീഷ് നാമം .
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടുതവണ ബംഗളൂരുവിലും ഊട്ടിയിലും ഈ പക്ഷിയെ കണ്ടെത്തിയതായി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നീട് മാലിദ്വീപിലും ഈ പക്ഷിയെ കണ്ടെത്തിയിരുന്നു. .
മംഗോളിയ,കൊറിയന്‍ മേഖല, ജപ്പാന്‍, മലേഷ്യ, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, ഇന്ത്യയുടെ വടക്ക് - കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പുരികപ്പുള്ളിനെ കണ്ടെത്തിയിട്ടുണ്ട് .
പക്ഷിനിരീക്ഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും അധികം പിടികൊടുക്കാത്തതിനാല്‍ ഈ പക്ഷിയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ഇനിയും നടന്നിട്ടില്ല. നിലത്ത് നടന്ന് ഇരതേടുന്ന സ്വഭാവമാണ് ഈ പക്ഷിക്കുള്ളതെന്ന് പ്രമുഖ പക്ഷിനിരീക്ഷകരിലൊരാളായ ശ്യാംകുമാര്‍ പറയുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."