ലാബ് റിപ്പോര്‍ട്ടില്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പുവയ്ക്കണമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ടില്‍ മേലൊപ്പ് വയ്ക്കുന്നത് ആരെന്ന തര്‍ക്കം സുപ്രിം കോടതി തീര്‍പ്പാക്കി. പത്തോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണര്‍ മാത്രമെ റിപ്പോര്‍ട്ടില്‍ ഒപ്പുവയ്ക്കാവൂ എന്ന് സുപ്രിം കോടതി ഉത്തരവിട്ടു.
പത്തോളജി ബിരുദമില്ലാത്തവര്‍ക്ക് ലബോറട്ടറി നടത്താനാവില്ലെന്ന 2010 സെപ്റ്റംബറിലെ ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, ആര്. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.
ലാബ് റിപ്പോര്‍ട്ടില്‍ പത്തോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ മേലൊപ്പ് വേണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എം.സി.ഐ) നിലപാട് അംഗീകരിച്ചാണ് സുപ്രിംകോടതി വിധി. ഇന്നലെ സുപ്രിം കോടതിയില്‍ കേസ് പരിഗണിക്കവെ മുന്‍നിലപാടില്‍ മാറ്റമില്ലെന്ന എം.സി.ഐ തീരുമാനം സുപ്രിം കോടതി അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."